Latest News

പ്രതിഷേധിച്ചു

പയ്യന്നൂര്‍:ഏപ്രിലില്‍ നല്‍കേണ്ട പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക തടഞ്ഞുവെക്കുകയും കുടിശ്ശിക വെട്ടിക്കുറയ്ക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ കെ.എസ്.എസ്.പി.എ പയ്യന്നൂര്‍ മേഖലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. വി.വി. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. കെ.വി. ഭാസ്‌കരന്‍, പി. സുകുമാരന്‍, കെ.എശ്. പൊതുവാള്‍, പി.വൈ. ഡേവിഡ്, സി. നാരായണന്‍, എന്‍.വി രാഘവന്‍, ടി.പി. ഇബ്രാഹിംകുട്ടി, എന്‍. ലക്ഷ്മണന്‍, പി. ലളിത, പ്രൊഫ. വി. ഇന്ദിര എന്നിവര്‍ സംസാരിച്ചു.
പയ്യന്നൂര്‍:കേരള പത്മശാലിയ സംഘത്തിന്റെ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പയ്യന്നൂര്‍ തെരുവില്‍ സഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍ ശാഖാ കമ്മിറ്റി പ്രതിഷേധിച്ചു. യോഗത്തില്‍ ടി.വി. രാജന്‍, എ.ടി. ശചീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 

No comments:

Post a Comment