Latest News

കുടിവെള്ള വിതരണവുമായി ബിസ്മില്ല എട്ടിക്കുളം

പയ്യന്നൂര്‍: തുടര്‍ച്ചയായി ഒമ്പതാം വര്‍ഷവുംകുടിവെള്ള വിതരണവുമായി ബിസ്മില്ല എട്ടിക്കുളം. രാമന്തളി പഞ്ചായത്തിലെയും പരിസരപ്രദേശങ്ങളിലെയും നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായി ഇവര്‍ കുടിവെള്ള വിതരണം നടത്തുന്നു.
സ്വന്തമായി വാങ്ങിച്ച ടാങ്കര്‍ ലോറി ഉപയോഗിച്ചാണ് വിതരണം. വിതരണത്തിനുള്ള വെള്ളത്തിനായി ഈ വര്‍ഷം പുതിയ കിണര്‍ കുഴിക്കുകയും ചെയ്തു.
ബിസ്മില്ല എട്ടിക്കുളത്തിന്റെ പതിനെട്ടാം വാര്‍ഷികത്തില്‍ ഏകദേശം എട്ടുലക്ഷം രൂപ ചെലവിട്ട് അഞ്ചര സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച പുതിയ കിണറിന്റെയും പമ്പ് ഹൗസിന്റെയും ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പാണക്കാട് സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.

No comments:

Post a Comment