Latest News

കുടുംബവഴക്കിനിടയില്‍ യുവതിയെ അപായപ്പെടുത്താന്‍ ശ്രമം: പോലീസ് കേസെടുത്തു

കണ്ണപുരം: കുടുംബവഴക്കിനിടെ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ഷാള്‍ കഴുത്തില്‍ കുരുക്കി അപായപ്പെടുത്താന്‍ ശ്രമിക്കുക യും അടിച്ചുപരുക്കേല്‍പ്പിക്കുക യും ചെയ്ത സംഭവത്തില്‍ യു വതിയുടെ പരാതിയില്‍ പോലീ സ് കേസെടുത്തു.
മാടായി വാടിക്കടവിലെ വി.കെ. സജിനയുടെ പരാതിയില്‍ ഭ ര്‍ത്താവ് ബിജേഷ്, ബിജേഷിന്റെ പിതാവ് ഗോപി, മാതാവ് രമ എന്നിവരുടെ പേരിലാണ് കണ്ണപുരം പോലീസ് കേസെടുത്തത്.
ഇരിണാവ് മടക്കരയിലെ കോസ്റ്റല്‍ ഗാര്‍ഡിന് സമീപം താ മസിക്കുന്ന ബിജേഷിന്റെ വീട്ടില്‍ വെച്ച് ഭാര്യ സജിനയെ പത്തൊമ്പതിന് വൈകുന്നേരം മൂന്നുമണിയോടെ മര്‍ദ്ദിച്ചത്. വിവരമറിഞ്ഞെത്തിയ സഹോദരന്‍ സനീഷിനും നിലവിളക്കുകൊണ്ട് അടിയേറ്റിരുന്നു. പരുക്കേറ്റ ഇരുവരും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അതേസമയം ബിജേഷിന്റെ പരാതിയിലും പോലീസ് കേസെടുത്തു. സംഭവ സമയത്ത് സജിനയുടെ സഹോദരന്‍ സനീഷിന്റെയും പിതാവിന്റെയും മര്‍ദ്ദനത്തില്‍ ബിജേഷിനും മാതാവ് രമ ക്കും പരുക്കേറ്റിരുന്നു. ഇരുവരും ചെറുകുന്നിലെ സ്വ കാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

No comments:

Post a Comment