Latest News

മീന്‍പിടിക്കാന്‍ പോയ മധ്യവയസ്‌കനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പയ്യന്നൂര്‍: മീന്‍പിടിക്കാന്‍ പോയ മധ്യവയസ്‌കനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
രാമന്തളി വടക്കുമ്പാട്ടെ വെള്ളാച്ചേരി നാരായണനെ(55)യാണ് പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ എട്ട്മണിയോ ടെ രാമന്തളി കുറുവന്തട്ട ഏറന്‍ പുഴയില്‍ രണ്ട്‌തെങ്ങ് കടവിന് സമീപം തോണിക്ക് സമീപമാണ് മൃതദേഹം പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ സന്ധ്യയോടെ മത്സ്യം പിടിക്കാന്‍ വലയുമായി പോയതായിരുന്നു നാരായണന്‍. രാമന്തളി വടക്കുമ്പാട്ടെ ചിരുകണഠന്‍-മാതി ദമ്പതികളുടെ മകനാണ്. രാധയാണ് ഭാര്യ. രജിത, രജിത് എന്നിവര്‍ മക്കളും ദീപേഷ് മരുമകനും ഗംഗാധരന്‍, ദാമോദരന്‍, രാഘവന്‍, ശാന്ത,, പരേതനായ കുഞ്ഞിരാമന്‍ എന്നിവര്‍ സഹോദരങ്ങളുമാണ്.
വിവരമറിഞ്ഞ് നാട്ടുകാര്‍ പുഴയ്ക്കരികില്‍ തടിച്ചുകൂടിയിരുന്നു. പത്തേകാലോടെ കരക്കെത്തിച്ച മൃതദേഹം പയ്യന്നൂര്‍പോലീസ് ഇന്‍ക്വിസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി

No comments:

Post a Comment