Latest News

യൂത്ത് മാര്‍ച്ചിന് സ്വീകരണം നല്‍കും

പയ്യന്നൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഡീന്‍ കുര്യാക്കോസ് നയിക്കുന്ന യൂത്ത് മാര്‍ച്ചിന് പയ്യന്നൂരില്‍ സ്വീകരണം നല്‍കാന്‍ നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു.
മെയ്‌രണ്ടിന് ചൊവ്വാഴ്ച വൈ കുന്നേരം നാലര മണിക്ക് പയ്യന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ വെച്ച് നടക്കുന്ന പരിപാടിയുടെ വിജയത്തിനായി എം.കെ. രാജന്‍ചെയര്‍മാനും സതീശന്‍ കാര്‍ത്തികപള്ളി കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.
സതീശന്‍ കാര്‍ത്തികപള്ളി, പയ്യന്നൂര്‍ വിനീത് കുമാര്‍, പി.വി. പ്രഭാത്, കെ.പി. മഹിത, കിരണ്‍ വണ്ണാടില്‍, അതുല്‍ ബി. കൃഷ്ണ, ദിബിന്‍, ബാബുരാജ്, സിദ്ദിഖ്കാങ്കോല്‍,രജീഷ് കണ്ണോത്ത്, ദിലീപന്‍ പെരിയാട്ട്, മിഥിലാജ് പുളിങ്ങോം എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment