Latest News

എസ്.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു

പഴയങ്ങാടി: എസ്.എഫ്.ഐ പ്രവര്‍ത്തകനും കണ്ണൂര്‍ എസ്.എന്‍. കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥിയുമായ കൊവ്വപ്പുറം ചെങ്ങലിലെ ടി.വി അമല്‍ദേവി(21)നെ ഒരുസംഘം ബൈക്കില്‍ പിന്തുടര്‍ന്ന് വെങ്ങരയില്‍ വെച്ച് ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. സൃഹൃത്തിനൊപ്പം വിവാഹചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടയിലായിരുന്നു അക്രമം.പരുക്കേറ്റ അമല്‍ദേവിനെപയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പോലീസില്‍ നല്‍ കിയപരാതിയില്‍ പന്ത്രണ്ടോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

No comments:

Post a Comment