Latest News

വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

പയ്യന്നൂര്‍: മെയ് പന്ത്രണ്ട്, പതിമൂന്ന്, പതിനാല് തീയതികളഇല്‍ കരിവെള്ളൂരില്‍ അവതരിപ്പിക്കുന്ന ഖസാക്കിന്റെ ഇതിഹാസം നാടകത്തിന്റെ പ്രചരണാര്‍ത്ഥമുള്ള വെബ്‌സൈറ്റിന്റെ യും ടിക്കറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം നാടക സംവിധായകന്‍ ഇബ്രാഹിം വെങ്ങര നിര്‍വ്വഹിച്ചു.
നടന്‍ പി വിജയന്‍ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കുവേണ്ടി കെ. കുഞ്ഞികൃഷ്ണന്‍ ടിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങില്‍ കരിവെള്ളൂര്‍ പെരളം പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍ അധ്യക്ഷനായിരുന്നു. കെ. നാരായണന്‍, എം. ശസിമോഹന്‍, ടി.വി. നിഷാന്ത് എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment