Latest News

കൊടക്കാട് കലാനികേതനം സുവര്‍ണ ജൂബിലി ആഘോഷം

കാലിക്കടവ്:നാടന്‍ കലകളുടെ പഠനവും പ്രോത്സാഹനവും ല ക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കൊടക്കാട് കലാനികേതനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷ സംഘാടക സമിതി ഓഫീസ് വെ ള്ളച്ചാലില്‍ പി പി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ ജി കൊടക്കാട് അധ്യക്ഷതയില്‍ കെ എ ശങ്കരന്‍ നമ്പുതിരി , ടി അബ്ദുല്‍ഖാദര്‍, പി സി കെ നമ്പ്യാര്‍ , ഡോ: രവിനാരായണകുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ കൃഷ്ണന്‍ സ്വാഗതവും എം എസ് നായര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment