Latest News

ആതിരപ്പള്ളി പദ്ധതി നടപ്പാക്കണം

പയ്യന്നൂര്‍: ആതിരപ്പള്ളി പദ്ധതി നടപ്പാക്കണമെന്നും പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ഡിവിഷന്‍ വിഭജിക്കണമെന്നും കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ പയ്യന്നൂര്‍ ഡി വിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു.
നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. എം. രാജേഷ് കുമാര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പി.ജയ്ദാസ്, എ.വി രവീന്ദ്രന്‍, കെ. മനോജ്കുമാര്‍, എം. കണ്ണന്‍, എം.പി. സുരേഷ്, പി.പി. സുജയ, കെ പുരുഷോത്തമന്‍, കെ.ടി. പത്മനാഭന്‍, എ.വി. രവീന്ദ്രന്‍, എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി എം. രാജേഷ് കുമാര്‍(പ്രസി്), എ.വി രവീന്ദ്രന്‍(സെക്രട്ടറി), കെ. മനോജ്കുമാര്‍(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment