Latest News

എ.കെ.പി അവര്‍ഡ് എം.ജി.എസ് നാരായണന് സമര്‍പ്പിച്ചു

പയ്യന്നൂര്‍:വിദ്വാന്‍ എ.കെ. കൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണവും അ വാര്‍ഡ് ദാനവും പയ്യന്നൂര്‍ തായിനേരി കൃഷ്ണസദനത്തില്‍ നടന്നു. എ.കെ.പി അവാര്‍ഡ് ചരിത്ര പണ്ഡിതനും സാഹിത്യകാരനുമായ പ്രൊഫ. എം.ജി.എസ് നാരായണന് പി. അപ്പുക്കുട്ടന്‍ നല്‍കി. 25,000രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. എ.കെ. കൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക സമിതിയും എ.ക.പി ഓറിയന്റല്‍ റിസര്‍ച്ച് ആന്റ് പബ്ലിക് ലൈബ്രറിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സദനം നാരായണന്‍ അധ്യക്ഷത വഹിച്ചു. മലയാളം സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.കെ.എം. ഭരതന്‍ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍ സ്മാ രക പ്രഭാഷണം നടത്തി. ഡോ. ഇ.ശ്രീധരന്‍, നഗരസഭാ കൗണ്‍സിലര്‍ പോത്തേര കൃഷ്ണന്‍, കെ.പി. വിജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മറത്തുകളി സംവാദം നടന്നു. ഭാസ്‌കരന്‍പണിക്കര്‍ കൊയോങ്കരയും പാണപ്പുഴപത്മനാഭന്‍ പണിക്കരും പങ്കെടുത്തു.

No comments:

Post a Comment