Latest News

വ്യാപാരികള്‍ സമൂഹത്തോടുള്ള ഉത്തരവാദിത്വം കൂടി നിര്‍വ്വഹിക്കണം- മന്ത്രി

പയ്യന്നൂര്‍: വ്യാപാരികള്‍ സമൂഹത്തിന്റെ ഭാഗമാണെന്നും ജോലിയെന്ന നിലയില്‍ വ്യാപാരം നടത്തുന്ന വ്യാപാരി സമൂഹത്തിന് സമൂഹത്തോട് ഉത്തരവാദിത്വം കൂടിയുണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ റഞ്ഞു.
സമൂഹത്തോടുള്ള കടമകള്‍ കൂടി നിര്‍വ്വഹിക്കുമ്പോഴാണ് വ്യാപാരികളെ സമൂഹം അംഗീകരിക്കുന്നത്. വ്യാപാരത്തെ ഒരു സേവനം കൂടിയായി കാണണം. മന്ത്രി പറഞ്ഞു. പയ്യന്നൂരില്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഹസ്സന്‍കോയ വിഭാഗത്തിന്റെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി. കണ്ണന്‍ അധ്യക്ഷത വഹിച്ചു. ഹാളില്‍ സി. ജനാര്‍ദ്ദനന്റെ ഫോട്ടോ അനാഛാദനം നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ നിര്‍വ്വഹിച്ചു. ടി.എഫ്. സെബാസ്റ്റ്യന്‍, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ വി. ബാലന്‍, കെ.വി.ബാബു, എ.യു. രാജു, അഹമ്മദ് പരിയാരം, സി. ബുഷ്‌റ, ഫാറൂഖ് ഒ.ടി, ടി.എ. രാജീവന്‍, ഷറഫുദ്ദീന്‍, ടി.വി. സതീശന്‍, പി.വി. മനോഹരന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment