Latest News

കത്തോലിക്കാ കോണ്‍ഗ്രസ് ശതാബ്ദി ആഘോഷം ഉദ്ഘാടനം നാളെ പയ്യാവൂരില്‍

പയ്യാവൂര്‍: കേരള ക്രൈസ്തവ സമൂഹത്തിന്റെ ശബ്ദവും സാമുദായിക, സാമൂഹിക നവോത്ഥാന പ്രേരകശക്തിയുമായി കത്തോലിക്കാ കോ ണ്‍ഗ്രസ് രൂപം കൊണ്ടിട്ട് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാകുന്നതിന്റെ ആ ഘോഷങ്ങള്‍ക്ക് തലശേരി അതിരൂപതയുടെയും കോട്ടയം അതി രൂപത മലബാര്‍ റീജണിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ പയ്യാവൂരില്‍ തുടക്കം കുറിക്കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ഇതോടെ തിരിതെളിയും.
രാവിലെ പത്ത് മണിക്ക് നട ക്കുന്ന പ്രതിനിധി സമ്മേളനം കോട്ടയം അതിരൂപതാ സഹാ യ മെത്രാന്‍ മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍ ഉദ ്ഘാടനം ചെയ്യും. കെ.സി.സി.മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ബാബു കദളിമറ്റം അദ്ധ്യ ക്ഷത വഹിക്കും. തലശേരി അതിരൂപത വികാരി ജനറാള്‍ മോ ണ്‍. അബ്രാഹം പോണാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. 'ക്രി സ്തീയ സമുദായത്തിനെതിരെയുള്ള രാഷ്ട്രീയ അ ജണ്ട' എന്ന വിഷ യത്തില്‍ അഡ്വ.ആന്റോ അക്കര യും,'ആധൂനിക മാധ്യമങ്ങളും ക്രിസ്ത്യന്‍ സമുദായവും ചില വെളിപ്പെടുത്തലുകളും' എന്ന വി ഷയത്തില്‍ ഫാ.റോയി കണ്ണംച്ചിറയും ക്ലാസെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ശതാബ്ദി ആഘോഷ സമ്മേളനം തലശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍: ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. എ.കെ.സി.സി തലശേരി അതിരൂപതാ പ്രസി ഡന്റ് ദേവസ്യ കൊങ്ങോല അദ്ധ്യക്ഷത വഹിക്കും.കോട്ടയം അതിരൂ പതാ സഹാ യമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹ പ്ര'ാഷണം നടത്തും.എ.കെ.സി.സി. തലശേരി അതിരൂപതാ ഡയറക്ടര്‍ ഫാ: ഫ്രാ ന്‍സീസ് മേച്ചിറാകത്ത് അവാര്‍ഡുകള്‍ വിതര ണം ചെയ്യും.തുടര്‍ന്ന് മൂന്നര മണിക്ക് രണ്ട് അതിരൂപതകളില്‍ നി ന്നുമുള്ള ആയിരക ണക്കിന് കത്തോലിക്കാ കോണ്‍ഗ്രസ് അംഗങ്ങള്‍ അണിനിരക്കുന്ന വിശ്വാസ പ്രഘോഷണ റാലി ഫാ.ബാബു പാ റത്തോട്ടുംകര ഫ്‌ലാഗ് ഓഫ് ചെയ്യും . എ കെ .സി.സി, കെ.സി.സി. ആത്മീയ നേതാക്ക ളു ടെ യും ,അഭിവന്ദ്യ പിതാക്കളുടെയും സാന്നിധ്യത്തില്‍ വാദ്യ മേളങ്ങളുടെയും, മുത്തുക്കുടകളുടെയും അകമ്പടിയോടെ പയ്യാവൂര്‍ സെന്റ് ആന്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ബസ്സ്റ്റാന്‍ഡ് പരിസര ത്തെ സമ്മേളന വേദിയിലേക്കാണ് റാലി നാലരക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ തലശേരി അതി രൂപതാ ബൈബിള്‍ അപ്പസ്തലേറ്റ് റവ.ഡോ.ജോസഫ് പാംബ്ലാനി പ്രഭാഷണം നടത്തും.

No comments:

Post a Comment