Latest News

സംസ്‌കാരമുണ്ടാകണം അല്ലെങ്കില്‍ ഇടതുപക്ഷമാകില്ല-തോമസ് ഐസക്

പയ്യന്നൂര്‍: ഇടതുപക്ഷത്തിന്റെ മുഖമുദ്ര സംസ്‌കാരമുണ്ടാകുക എന്നുള്ളതാണെന്നും അതില്ലെങ്കില്‍ ഇടതുപക്ഷമാകില്ലെന്നും മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു.
ആര്‍ത്തിമൂത്ത് ഉപഭോക്തൃ സം സ്‌കാരത്തിന്റെ പിന്നാലെ പോകുന്ന രീതി സമൂഹത്തില്‍ കൂടിയിരിക്കുന്നു. ആര്‍ത്തിയുടെ സംസ്‌കാരം സോഷ്യലിസത്തിന്റെ സംസ്‌കാരമല്ല. ചിത്രവും സംഗീതവും നാടകവും നല്ല സിനിമയും കഥകളിയടക്കമുള്ള കലകളുമെല്ലാം നമ്മുടെ കുട്ടികള്‍ക്ക് ആസ്വദിക്കാന്‍ കഴിയണം. ചെറുപ്പം മുതല്‍ ഇതിലൊക്കെ അവര്‍ക്ക് പരിചയപ്പെടുത്തലുകള്‍ വേണം. എല്ലാ ജില്ലകളിലും അമ്പത് കോടിയുടെ സാംസ്‌കാരിക സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുന്നത് ഈ കാഴ്ചപ്പാടിലാണ്.മന്ത്രി പറഞ്ഞു. പയ്യന്നൂരില്‍ യൂത്ത് സെന്ററിനായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അമ്പതിനായിരം കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ക്ക് സര്‍ക്കാര്‍ അനുമതി കൊടുത്തു. പാലങ്ങളും റോഡുകളും മാത്രമല്ല, ആശുപത്രികളും വിദ്യാലയങ്ങളും ഉണ്ടാകണം. സ്‌കൂളുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും എല്ലാ സംവിധാനങ്ങളും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി.ഐ. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. കെട്ടിടത്തില്‍ ഷേണായി ഹാളിന്റെ ഉദ്ഘാടനം സി. കൃഷ്ണന്‍ എം.എല്‍.എയും ഫോട്ടോ അനാഛാദനം നഗരസ ഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വലും നിര്‍വ്വഹിച്ചു. കെ.പി. ജ്യോതി, എസ്. ജ്യോതി, വി. നന്ദകുമാര്‍, ഡി.കെ. ഗോപിനാഥ്, എ.കെ.ശ്രീജ, സി.വി രാജു, സു നീഷ് ഒ.ബി, എന്നിവര്‍ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.

No comments:

Post a Comment