Latest News

ഹക്കീംവധം: നിരീക്ഷണം ശക്തം കൂടുതല്‍ അറസ്റ്റ് ഉടന്‍

പയ്യന്നൂര്‍: കൊറ്റി ജുമാമസ്ജിദ് ജീവനക്കാരന്‍ തെക്കെ മമ്പല ത്തെ എം. ദാമോദരന്‍ എന്ന ഹ ക്കീമി(45)നെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചുകളഞ്ഞ കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടനെയുണ്ടാവുമെന്ന് അന്വേഷണസംഘം. കേസില്‍ സംശയിക്കപ്പെടുന്ന കൊലയാളി സംഘത്തി ലെ ചിലര്‍ സി.ബി.ഐയുടെ നി രീക്ഷണത്തിലാണ്
റിമാന്റില്‍ കഴിയുന്ന നാലാമ ത് അറസ്റ്റിലായ പുഞ്ചക്കാട് സ്വ ദേശി എ.പി. മുഹമ്മദ് റഫീഖിന്റെ (43)കസ്റ്റഡിഅപേക്ഷ എറണാകുളം സി.ജെ.എം.കോടതി ഇന്ന് പരിഗണിക്കും.
ഹക്കീംകൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ കൊറ്റി ജുമാമസ്ജിദി ന്റെ കോമ്പൗണ്ടില്‍ മുഹമ്മദ് റ ഫീക്കിനെ കണ്ടതായി സി.ബി. ഐ സംഘത്തിന് വ്യക്തമായ വി വരം ലഭിച്ചിരുന്നു. ഇതി ന്റെ അടിസ്ഥാനത്തില്‍ ഇയാളെ മൂന്നുതവണ സി.ബി.ഐ സം ഘം മാറി മാറി ചോദ്യം ചെയ്തിരുന്നു. ഒരു തവണ കൊച്ചിയിലെ സി.ബിഐ ആസ്ഥാനത്ത് വെച്ചും ചോദ്യംചെയ്തിരുന്നു. ഇതേ തുടര്‍ ന്നാ ണ് ഇയാളുടെ അറസ്റ്റ് കഴി ഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ പള്ളി കമ്മിറ്റിയിലെ മൂന്നുപേരെ രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. അതിനുപിന്നാലെയാണ് മുഹമ്മദ് റ ഫീഖിനെ അറസ്റ്റ് ചെയ്തത്. മൂ ന്നുപേരെയും അന്വേഷണസം ഘം കഴിഞ്ഞദിവസം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇവരില്‍ നിന്നും കൊലയാളികളെയും മൃ തദേഹം കത്തിച്ചുതെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നവരെയും ക ണ്ടെത്താന്‍ സി.ബി.ഐ സംഘം നീക്കം തുടങ്ങി.കേസില്‍പെടുമെന്ന് കണ്ട് ചിലര്‍ നാട്ടില്‍ നി ന്ന് മുങ്ങാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് അന്വേഷണ സംഘം രണ്ട്ടീമുകളായാണ് പ്രവര്‍ത്തിച്ചുവരുന്നത്.
സി.ബി.ഐ ആസ്ഥാനത്ത് നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശമനുസരിച്ചായിരിക്കും കൂടുതല്‍ അറസ്റ്റിലേക്കുള്ള നടപടിയുണ്ടാവുക.ചിലര്‍ ഇതിനകം തന്നെ സി.ബി. ഐ സംഘത്തിന്റെ നിയന്ത്രണ പരിധിയിലായതായാണ് സൂചന. കൊലപാതകവും മൃതദേഹം കത്തിച്ചുകളഞ്ഞ് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് പി ന്നില്‍ ക്രിമിനല്‍ സംഘത്തിന്റെ സഹായം തേടിയെന്നാണ് സൂചനകളെങ്കി ലും സി.ബി.ഐ ഇക്കാര്യം വെ ളിപ്പെടുത്താന്‍ തയ്യാറായില്ല.

No comments:

Post a Comment