Latest News

സുന്നി മഹല്ല് ഫെഡറേഷന്‍

പെരുമ്പ: പെരുമ്പ റൈഞ്ച് പരിധിയിലെ മഹല്ല് സാരഥികളുടെ സാന്നിധ്യത്തില്‍ വെള്ളൂര്‍ ആലിന്‍കീഴില്‍ നൂറില്‍ ഹുദാമദ്രസയില്‍ വെച്ച് പെരുമ്പ റൈഞ്ച് സുന്നിമഹല്ല് ഫെഡറേഷന്‍ രൂപീകരിച്ചു. സയ്യിദ് സഫ് വാന്‍ തങ്ങള്‍ ഏഴിമല തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി എസ്.കെ. ഹംസഹാജി പെരുമ്പ(പ്രസിഡണ്ട്),ടി.പി. മുഹമ്മദ് കുഞ്ഞിഹാജി, ഒ.ടി അബ്ദുല് സത്താര്‍ കരിവെള്ളൂര്‍, എന്‍.പി. ഇബ്രാഹിം ഹാജി ( വൈസ് പ്രസിഡണ്ടുമാര്‍), ടി.വി അഹമ്മദ് ദാരിമി(ജനറല്‍ സെക്രട്ടറി), കെ. ജമാല്‍ ഹാജി പെരുമ്പ, എം. അബ്ദുല്ല ഹാജി, വി.യു അഹമ്മദ് കുട്ടിഹാജി(സെക്രട്ടറിമാര്‍), കെ.പി. നാസര്‍ ഹാജി(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. മേഖലാ കൗണ്‍സിലര്‍മാരായ അബൂബക്കര്‍ ഹാജി മാത്തില്‍, അബ്ദുല്‍ ഗഫൂര്‍ അരവഞ്ചാല്‍ എന്നിവരെയും തെരഞ്ഞെടുത്തു. ടി.വി അഹമ്മദ് ദാരമി, എസ്.കെ. ഹംസ ഹാജി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment