Latest News

നൂല്‍ ചിത്രകലാപ്രര്‍ശനം നാളെ മുതല്‍ ഗാന്ധിപാര്‍ക്കില്‍

പയ്യന്നൂര്‍: പയ്യന്നൂര്‍ വിശ്വകല അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ ആര്‍ട്ടിസ്റ്റ് ഫോറത്തിന്റെ സഹകരണത്തോടെ രാജീവ് നാരായണന്‍ പുതുക്കുടിയുടെ നൂല്‍ ചിത്രകലാ പ്രദര്‍ശനം നാളെ മുതല്‍ ഇരുപത്തിയെട്ടുവരെ തീയതികളിലായി പയ്യന്നൂര്‍ ഗാന്ധിപാര്‍ക്ക് ഹാളില്‍ നടക്കും. രാവിലെ പത്ത് മണി മുതല്‍ വൈകുന്നേരം ഏഴരമണിവരെ നടക്കുന്ന ചിത്രകലാ പ്രദര്‍ശനം. വൈകുന്നേരം അഞ്ച് മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യും. കേരള ചിത്രകലാ പരിഷത്ത് പ്രസിഡണ്ട് ഹരീന്ദ്രന്‍ ചാലാട്, കൗണ്‍സിലര്‍ വി. നന്ദകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. വിശ്വകല അക്കാദമി ചെയര്‍മാന്‍ വി.വി. ലക്ഷ്മണന്‍ സ്വാഗതവും രാജീവ് നാരായണന്‍ നന്ദിയും പയും. വാര്‍ത്താസമ്മേളനത്തില്‍ രാജീവ് നാരായണന്‍, വി.വി. ലക്ഷ്മണന്‍, സി. അരുണ്‍കുമാര്‍, പ്രേമചന്ദ്രന്‍ എം.പി എന്നിവര്‍ പങ്കെടുത്തു

No comments:

Post a Comment