Latest News

മണിയുടെ രാജിയാവശ്യം പ്രതിപക്ഷ ബഹളം സഭ നിര്‍ത്തിവെച്ചു

തിരു: മൂന്നാറില്‍ സമരം നടത്തിയ സ്ത്രീകക്കെതിരെ മോശം പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷംബഹളം വെച്ചതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും പ്ലകാര്‍ഡുകള്‍ ഉയ ര്‍ത്തി ബഹളം വെക്കുകയും ചെ യ്തതിനെ തുടര്‍ന്ന് സ്പീക്കര്‍ താല്‍കാലികമായി സഭ നിര്‍ത്തി വെക്കുകയായിരുന്നു.
മൂന്നാര്‍ കയ്യേറ്റവും മന്ത്രിസഭയുടെ പരാമര്‍ശവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്.
പ്രതിപക്ഷാംഗങ്ങള്‍ കറുത്ത ബാനറുകളുമായി സ്പീക്കറുടെ ഇരിപ്പിടത്തിന് ചുറ്റുമെത്തി.തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങ ളും സ്പീക്കറും തമ്മില്‍ വാക്കേറ്റമുണ്ടായി. സ്പീക്കറുടെ ഇരിപ്പിടം മറക്കുന്ന രീതിയില്‍ പ്രതിഷേധിക്കുന്നത് ശരിയല്ലെന്നും മര്യാദ ഇല്ലാതെ പ്രതിഷേധിക്കരുതെന്നും സ്പീക്കര്‍ പ്രതിപക്ഷത്തോട് പറഞ്ഞു..
മണി രാജിവെക്കുകയോ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കുകയോ ചെയ്യും വരെ പ്രതിഷേ ധം തുടരുമെന്ന് പ്രതിപക്ഷ നേ താവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

No comments:

Post a Comment