Latest News

കോറോം രക്തസാക്ഷി സ്മാരക ജില്ലാ വോളിക്ക് ഇന്ന് തുടക്കം

കോറോം: കോറോം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി യുവശക്തി കോറോം സംഘടിപ്പിക്കുന്ന കോറോം രക്തസാക്ഷി സ്മാരക ജില്ലാ വോളിനൈറ്റ് ഇന്നും നാളെയും മറ്റന്നാളുമായി കോറോം രക്തസാക്ഷി നഗറില്‍ നടക്കും. പ്രത്യേകം തയ്യാറാക്കിയ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.
എം.ആര്‍.സി കണ്ണൂര്‍, മട്ടന്നൂര്‍ കോളേജ്, ഫിനിക്‌സ് പാണപ്പുഴ, കൈരളി പെരിന്തട്ട, ഉദയ പെരിന്തട്ട, ഫ്രണ്ട് മുത്തത്തി എന്നീ പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.
വിജയികള്‍ക്ക് സി.വി. ധനരാജ് സ്മാരക ട്രോഫിയും 15000 രൂപ ക്യാഷ് പ്രൈസും, ടി.പി. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ സ്മാരക ട്രോഫിയും10,000രൂപ ക്യാഷ്‌പ്രൈസും സമ്മാനമായി നല്‍കും. മത്സരം സി.പി.ഐ.എം കാസര്‍കോട് ജില്ലാ സെക്രട്ടറി കെ.പി. സീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
നാളെ സി.പി.എം കണ്ണൂര്‍ജില്ലാ സെക്രട്ടറി പി. ജയരാജന്‍ മുഖ്യാതിഥിയാവും. മൂന്നിന് തിങ്കളാഴ്ച സി. കൃഷ്ണന്‍ എം.എല്‍.എ മുഖ്യാതിഥിയാവും ടി.ഐ. മധുസൂദനന്‍വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് സംഘാടക സമിതി ഭാരവാഹികളാ കെ.പി. മധു, ഏ.വി കുഞ്ഞിക്കണ്ണന്‍, എം. രാമകൃഷ്ണന്‍, എം. അമ്പു, വി. ബാലന്‍, പി.വി. രവീന്ദ്രന്‍ മാസ്റ്റര്‍, വി.വി. ബിജു, കെ.വി. ബാലചന്ദ്രന്‍, മനൂപ് പി, ശരത് വി.വി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

No comments:

Post a Comment