Latest News

വിറകുപുര കത്തിനശിച്ചു

പയ്യന്നൂര്‍: വീടിനോടുചേര്‍ന്ന വിറകുപുര കത്തിനശിച്ചു. കേളോത്ത് ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന കണ്ണോത്ത് നിര്‍മ്മലയുടെ വീടിനേട്‌ചേര്‍ന്ന വിറകുപരയാണ് കത്തിനശിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരമണിയോടെയാണ് സംഭവം. വീട്ടുകാരും പരിസരവാസികളും തീയണക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപടരുന്നതുകൊണ്ട് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ കെ.എല്‍. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സം ഘം തീയണച്ചു. വീടിന്റെ അടുക്കളയില്‍ നിന്ന് തീ പടര്‍ന്നതാ വാം കാരണമെന്ന് ഫയര്‍ ഫോ ഴ്‌സ് അധികൃതര്‍ പറഞ്ഞു. തക്ക സമയത്ത് തീയണച്ചതിനാല്‍ വ ന്‍ ദുരന്തം ഒഴിവായി.

No comments:

Post a Comment