Latest News

റെയ്ഡ് തടയാന്‍ ശ്രമിച്ച രണ്ട് മന്ത്രിമാര്‍ക്കെതിരെ കേസ്

ചെന്നൈ: തമിഴ്‌നാട് ആരോഗ്യ മന്ത്രി വിജയഭാസ്‌കറിെന്റ വീട്ടില്‍ നടത്തിയ റെയ്ഡ് തടയാന്‍ ശ്രമിച്ച തമിഴ്‌നാട്ടിലെ രണ്ട് മന്ത്രിമാര്‍ക്കെതിരെ കേസ്. തമിഴ്‌നാട് പാര്‍പ്പിട വകുപ്പ് മന്ത്രി ഉദുമലൈ കെ. രാധാകൃഷ്ണന്‍, ഭക്ഷ്യമന്ത്രി കാമരാജ് എന്നിവര്‍ ക്കെതിരെയാണ് കേസ്. ആരോ ഗ്യമന്ത്രി വിജയഭാസ്‌കറിെന്റ വീട്ടില്‍ റെയ്ഡ് നടത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചതിനാണ് കേസ്.
അതേ സമയം, എം.ജി.ആര്‍ യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സിലറിെന്റ വീട്ടില്‍ ഇന്നലെആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഏഴ് മണിക്കൂര്‍ നീണ്ട പരിശോധനയില്‍ രണ്ട് കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ടെ ന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ് ചലച്ചിത്രതാരം ശരത്കുമാറിെന്റ വീട്ടിലും ആദായ നി കുതി വകുപ്പ്‌നേരത്തെ റെയ്ഡ് നടത്തിയിരുന്നു.ശരത്കുമാ റിന്റ വീട്ടില്‍ നിന്ന്അഞ്ച്‌കോടി രൂ പയുടെ നികുതി വെട്ടിപ്പ് കണ്ടെ ത്തിയതായാണ് വാര്‍ത്തകള്‍.
തമിഴ്‌നാട്ടിലെ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആദായ നികുതി വ കുപ്പ് വ്യാപക റെയ്ഡ് നടത്തിയത്. പിന്നീട് വ്യാപകമായി പണം വിതരണം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്ന് ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് കമീഷന്‍ റ ദ്ദാക്കിയിരുന്നു.

No comments:

Post a Comment