Latest News

സി.ബി.ഐക്ക് അഭിനന്ദനപ്രവാഹം

പയ്യന്നൂര്‍:ഒട്ടേറെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കുമൊടുവില്‍ പ്രമാദമായ ഹക്കീംവധക്കേസിലെ പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്ത സി.ബി.ഐ ഡി.വൈ.എസ്.പി. ഡാര്‍വിന്‍, സി.ഐ മാരായ സലാല്‍, അനീഷ് എന്നിവരടങ്ങിയ സംഘത്തിന് പയ്യന്നൂര്‍ പൗരാവലിയുടെ അഭിനന്ദന പ്രവാഹം. കഴിഞ്ഞ ഒന്നരവര്‍ഷക്കാലത്തെ പഴുതടച്ചുള്ള അന്വേഷണത്തിലൂടെയാണ് ഈ ഉദ്യോഗസ്ഥര്‍ പ്രതികളെ കണ്ടെത്തിയതും പുറംലോകത്തെത്തിച്ചതും.പ്രാഥമിക തെളിവുകള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുകയും ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച സംഭവിക്കുകയും ചെയ്തതായി സി.ബി.ഐ സംഘം ആദ്യംമുതല്‍തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രാഥമിക തെളിവെടുപ്പിനെത്തിയ ലോക്കല്‍ പോലീസിലെ ചിലരെ സി.ബി.ഐ സംഘം നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് സംഘത്തിലെ ഒരു ഡി.വൈ.എസ്.പി ഹക്കീം ആത്മഹത്യ ചെയ്തതാണെന്നതരത്തില്‍ റിപ്പോര്‍ട്ടും എഴുതിയിരുന്നുവത്രെ.

No comments:

Post a Comment