Latest News

അഗതികള്‍ക്ക് അരയി സ്‌കൂള്‍ വക പതിമൂവായിരം രൂപയും നൂറു സെറ്റ് പുതുവസ്ത്രവും

മടിക്കൈ: അഗതി മന്ദിരത്തിലെ അന്തേവാസികളെ ഊട്ടാന്‍ വിഷമ ില്ലാത്ത പച്ചക്കറികള്‍ കൊടുത്ത് മാതൃക കാട്ടിയ അരയി ഗവ.യു. പി.സ്‌കൂള്‍ ഹരിതസേന മടിക്കൈ മലപ്പച്ചേരിയിലെ വൃദ്ധസദന ത്തില്‍ വീണ്ടുമെത്തി.
വാര്‍ഷികാഘോഷ ചടങ്ങില്‍ വെച്ച് രക്ഷിതാ ക്ക ളില്‍ നിന്നും നാ ട്ടുകാരില്‍ നിന്നും അധ്യാപകരില്‍ നിന്നും ശേ ഖരിച്ച പതിമൂവായിരം രൂപയും നൂറു സെറ്റ് പുതുവസ്ത്രവും കൈമാറാനാണ് ഒരാഴ് ചയ്ക്കുള്ളില്‍ കുട്ടികള്‍ എത്തിയത്. ഹരിത സേനാംഗങ്ങളായ കെ. നീലിമ, കെ.ആദിത്യ, കെ.അതുല്യ, ടി.ഫയാസ്, കെ.ആദിത്യന്‍, കെ.ടി.അഭിനവ്, പി. അഭിരാം, പി.കെ. ആദിത്യന്‍, കെ.ടി.അഭിരാം എന്നിവരും പ്രധാനാധ്യാപകന്‍ കൊടക്കാട് നാരാ യണന്‍, പി ടി എ ഭാരവാഹികളായ ടി.ഖാലിദ്, പി.ഭാസ്‌ക്കരന്‍, കെ. മദനന്‍ എന്നിവരോടൊപ്പം വൃദ്ധമന്ദിരത്തിലെത്തിയത്.
വിതരണ ചടങ്ങ് പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ ഉദ്ഘാടനം ചെയ്തു. എം.എം.ചാക്കോ അധ്യക്ഷത വഹിച്ചു.

No comments:

Post a Comment