Latest News

സര്‍ഗ്ഗാത്മക ക്യാമ്പ്

പയ്യന്നൂര്‍: വിംഗ്‌സ് വെള്ളൂരിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള ത്രിദിന സര്‍ഗ്ഗാത്മക ക്യാ മ്പ് ആരംഭിച്ചു. പയ്യന്നൂര്‍ നഗരസഭാ കൗണ്‍സിലര്‍ കകെ. ശ്രീജയുടെ അധ്യക്ഷതയില്‍ ചെറുകഥാകൃത്തും നാടകപ്രവര്‍ത്തകനുമായ ഹരിദാസ് കരിവെള്ളൂര്‍ ക്യാ മ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങി ല്‍ കെ.പി രാമചന്ദ്രന്‍, വിനോദ് കമാര്‍, കല്ലത്ത് ഇ. പവിത്രന്‍, ക്യാ മ്പിന് നേതൃത്വം നല്‍കുന്ന ജയപ്രകാശ് കളൂര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. വെള്ളൂരിലെ നാടക പ്രവര്‍ത്തകനായ കെ.വി ലക്ഷ്മണന്‍ ക്യാമ്പ് സന്ദര്‍ ശിച്ചു. സമാപന സമ്മേളനം നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി.ജ്യോതിയുടെ അധ്യക്ഷതയില്‍ പ്രശസ്ത സിനിമാ നടന്‍ സന്തോ ഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ ്തു. കൗണ്‍സിലര്‍ പി.പി. ദാമോദരന്‍ ആശംസ നേര്‍ന്ന് സംസാരിച്ചു. 

No comments:

Post a Comment