Latest News

നാനാജാതി മതസ്ഥരുടെ ഐക്യത്തിലൂടെ മാത്രമേ രാജ്യത്തിന് പുരോഗതി കൈവരിക്കാന്‍ കഴിയു- ഡോ.എസ്.എന്‍. സുബ്ബറാവു

പയ്യന്നൂര്‍: നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ വളര്‍ച്ചയുടെ കാരണം നാനാജാതി മതസ്ഥരുടെയും നാനാ ഭാഷ സംസാരിക്കുന്ന ജനങ്ങളുടെയും ഐക്യം കൊണ്ടാണെന്നും ഈ ഐക്യത്തിന് എന്തെങ്കിലും കോട്ടം സംഭവിച്ചാല്‍ രാജ്യത്തിന്റെ പുരോഗതി തകരുമെന്നും ലോകത്തിന്റെ മുമ്പില്‍ നമ്മുടെ രാജ്യത്തിന്റെ മാന്യത നഷ്ടപ്പെടുമെന്നും, പ്രമുഖ ഗാന്ധിയനും സര്‍വ്വോദയ പ്രസ്ഥാനത്തിന്റെ നേതാവുമായ ഡോ.എസ്.എന്‍. സുബ്ബറാവു പ്രസ്താവിച്ചു. പയ്യന്നൂര്‍ പീപ്പിള്‍സ്മൂവ്‌മെന്റ് ഫോര്‍ പീസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം യോഗത്തില്‍ ചെയര്‍മാന്‍ കെ.യു വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേല്‍, കാരയില്‍ സുകുമാരന്‍, വി.പി അപ്പുക്കുട്ടപൊതുവാള്‍, ടി.പി.ആര്‍നാഥ്, ശ്രീജ എം.വി, ബ്രഹ്മകുമാരി ശാന്ത, ശിവപ്രസാദ് കെഎന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment