Latest News

കുടുംബ സംഗമം ശനിയാഴ്ച

പയ്യന്നൂര്‍: കൊക്കാനിശ്ശേരി കണ്ടമ്പത്ത് തറവാട് ആസ്ഥാനമായ കണ്ടമ്പത്തറ ദേവസ്ഥാനത്തില്‍ ഉള്‍പ്പെടുന്നവരുടെ കുടുംബസംഗമം പതിനഞ്ചിന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് പയ്യന്നൂര്‍ മയൂര ഓഡിറ്റോറിയത്തില്‍ നടക്കും. ഡയരക്ടറി പ്രകാശനവും തറവാട്ടിലെ തലമുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും വിവിധ മേലകളില്‍ മികവ് തെളിയിച്ച കുട്ടികളെയും തറവാട് അംഗങ്ങളെയും ആദരിക്കും. തുടര്‍ന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികളായ കെ.എ. രാമകൃഷ്ണന്‍, കെ.വി ഉണ്ണികൃഷ്ണന്‍, പി.കെ. വിജയകുമാര്‍, കെ.എ. മുരളീധരന്‍, കെ.വി അപ്പുക്കുട്ടന്‍, മുരളീധരന്‍ കാരയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

No comments:

Post a Comment