Latest News

കണ്ണൂര്‍-കാസ ര്‍ഗോഡ് ജില്ലാതല ചിത്രരചനാ മത്സരം

കാലിക്കടവ്: പിലിക്കോട് ഇന്ദിരാജി കള്‍ച്ചറല്‍ ഫോറത്തിന്റെ കെ ട്ടിടോദ്ഘാടനത്തോടനുബന്ധിച്ച് പ്രീപ്രൈമറി മുതല്‍ ഹയര്‍ സെ ക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂര്‍-കാസ ര്‍ഗോഡ് ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഏപ്രില്‍ ഇരുപത്തിനാലിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പിലിക്കോട് ഗവ. യുപി സ്‌കൂളില്‍ വെച്ചാണ് മത്സരം നടത്തുന്നത്.
വിവിധ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വ്യത്യസ്ത വിഷ യമാണ് നല്‍കിയിട്ടുള്ളത്. പ്രീ പ്രൈമറി കുട്ടികള്‍ക്ക് ക്രയോണ്‍ ഉപ യോഗിച്ചുള്ള കളറിംഗ് മത്സരമാണ്. എല്‍പി മുതല്‍ ഹയര്‍ സെക്ക ന്‍ഡറി വരെയുള്ള കുട്ടികള്‍ക്ക് ജലഛായമാണ് മാധ്യമം. എല്‍പി വിദ്യാര്‍ത്ഥികള്‍ക്ക് പൂന്തോട്ടം നനയ്ക്കുന്ന കുട്ടികള്‍ എന്നതാണ് വിഷയം. യുപി വിദ്യാര്‍ത്ഥികള്‍ക്ക് ജവഹര്‍ലാല്‍ നെഹ്‌റു ആണ് വിഷയം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ദിരാഗാന്ധിയാണ് വിഷയം.
മത്സര സമയത്ത് പ്രദര്‍ശിപ്പിക്കുന്ന ഫോട്ടോ നോക്കി വേണം ചിത്രം വരയ്ക്കാന്‍. ചിത്ര രചനയുടെ സമയം രണ്ട് മണിക്കൂര്‍ ആയിരിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഈ മാസം പതിനഞ്ചിന് മുമ്പായി 9447442366, 9947365972, 9446251822 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യാം.

No comments:

Post a Comment