Latest News

ബ്യൂട്ടി പാര്‍ലര്‍ ഓണര്‍മാരെവ്യാപാരി ക്ഷേമനിധിയില്‍ അംഗങ്ങളാക്കുക

പയ്യന്നൂര്‍:കേരള സംസ്ഥാന ബ്യൂട്ടിപാര്‍ലര്‍ ഓണേര്‍സ് സമിതിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ മേഖല കണ്‍വെന്‍ഷന്‍ പെരുമ്പ വി.എശ്. ഹാളില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.പി. ജ്യോതി ഉദ്ഘാടനം ചെയ്തു.വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയംഗം കെ പങ്കജവല്ലി അധ്യക്ഷത വഹിച്ചു.
ബ്യൂട്ടിപാര്‍ലര്‍ ഓണര്‍മാര്‍ക്ക് വ്യാപാരി ക്ഷേമനിധിയില്‍ അംഗത്വം നല്‍കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യം സംസ്‌കരിക്കുന്നതിന് സൗകര്യമൊരുക്കണമെന്നും പ്രമേയത്തിലൂടെ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ബ്യൂട്ടിപാര്‍ലര്‍ ഓണേര്‍സ് സമിതിയുടെ പയ്യന്നൂര്‍ മേഖലാ പ്രസിഡണ്ടായി പി.പി. ശകുന്തളെയും വൈസ് പ്രസിഡണ്ടായി രേഷ്മ പിയെയും സെക്രട്ടറിയായി ജയശ്രി കണ്ണനെയും ജോയിന്റ് സെക്രട്ടറിയായി പി.പി. ഷൈജയേയും ട്രഷററായി കെ. പ്രീതയെയും അടങ്ങുന്ന പതിനാലംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സംഘടനാറിപ്പോര്ട്ട് വി.എന്‍ പ്രസാദ് അവതരിപ്പിച്ചു. സിന്ധു രാമകൃഷ്ണന്‍, വി രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment