Latest News

പയ്യന്നൂരില്‍ ദേശീയപതാകയെ അപമാനിച്ച സംഭവം പോലീസ് അന്വേഷണം ഊര്‍ജ്ജിതം

പയ്യന്നൂര്‍: പുതിയ ബസ് സ്റ്റാന്റിന് സമീപം ദേശീയപതാക തെങ്ങിന്‍മുകളില്‍ ഓലയില്‍ കെട്ടി അപമാനിച്ച കേസില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കെട്ടിടത്തില്‍ താമസിക്കുന്ന ഹോട്ടല്‍ തൊഴിലാളികളായ ഇതര സംസ്ഥാനക്കാരെ പോലീസ് വിശദമായി ചദ്യം ചെയ്തുവരികയാണ്.
ചരിത്രപരവും ദേശീയ പ്രാധാന്യവുമര്‍ഹിക്കുന്ന പയ്യന്നൂരില്‍ ദേശീയപതാകയെ നിന്ദിച്ചസംഭവം വിവാദമായ പശ്ചാത്തലത്തിലാണ് സംഭവത്തിന്റെ ഗൗരവം ഏറിയിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്നലെ രാവിലെയാണ് പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിന് മുന്നിലെ തെ ങ്ങിന്റെ ഓലയില്‍ ദേശീയപതാക കെട്ടിയതായി നാട്ടുകാര്‍ കണ്ടത്.
അതേസമയം കഴിഞ്ഞമാസം രണ്ടിന് പയ്യന്നൂര്‍ തെക്കെബസാറില്‍ നമ്പ്യാത്രക്കൊവ്വല്‍ ക്ഷേത്രം റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന ഹിന്ദിവിദ്യാപീഠം കോളേജിന്റെ കോമ്പൗണ്ടില്‍ സ്ഥാപിച്ച ഗാന്ധിപ്രതിമ തകര്‍ത്തിരുന്നു. കേസെടുത്ത് അന്വേഷണം തുടങ്ങി ഒരു മാസം പിന്നിട്ടിട്ടും ഇതുവരെയും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

No comments:

Post a Comment