Latest News

പൂരമഹോത്സവം നാളെ തുടങ്ങും

കരിവെള്ളൂര്‍: കരിവെള്ളൂര്‍ ശ്രീ വാണിയില്ലം സോമേശ്വരി ക്ഷേത്രം പൂരോത്സവം നാലുമുതല്‍ എട്ടുവരെ നടക്കും.
അഞ്ചിന് ബുധനാഴ്ച രാവിലെ പത്ത് മണി മുതല്‍ മറത്തുകളി. കരിവെള്ളൂര്‍ ശ്രീ വാമിയില്ലം സോമേശ്വരി ക്ഷേത്ര പൂരക്കളി സംഘത്തെ കൊയോങ്കര രാജീവന്‍ പണിക്കരും കാഞ്ഞങ്ങാട് ശ്രീ മന്ന്യോട്ട് ദേവാലയ പൂരക്കളി സംഘത്തെ അരയി ബാബു പണിക്രും നയിക്കും. ഡോ. സി.എച്ച്. സുരേന്ദ്രന്‍ നമ്പ്യാര്‍ മറത്തുകളി നിയന്ത്രിക്കും.
ഏഴിന് വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് കാഞ്ഞങ്ങാട് ശ്രീ മന്ന്യോട്ട് ദേവാലയത്തിലേക്ക് മറത്തുകളിക്ക് പോകും. എട്ടിന് ശനിയാഴ്ച പൂരംകുളി. പൂരംകുളിക്ക് പകല്‍ മൂന്നുമണിക്ക് കുണിയനിലേക്ക് പുറപ്പെടും

No comments:

Post a Comment