Latest News

അടുക്കളപ്പുറത്തെ കോഴിവളര്‍ത്തല്‍

വീട്ടില്‍ വളര്‍ത്തുന്ന കോഴിയുടെ ഓംലെറ്റുണ്ടാക്കാനായി പൊട്ടിച്ച് പാത്രത്തിലൊഴിക്കുമ്പോള്‍ മഞ്ഞക്കരുവിന്റെ മഞ്ഞനിറം ശ്രദ്ധിച്ചിട്ടുണ്ടോ? അയല്‍ നാടുകളില്‍ നിന്ന വരുന്ന മുട്ടയ്ക്ക് ഈ നിറം ഉണ്ടാകാറില്ല. മുറ്റത്തും പറമ്പിലുമൊക്കെ ഓടി നടന്ന് പച്ചിലയും പാറ്റയും വിട്ടിലും ചിതലുമൊക്കെ കൊത്തിത്തിന്നുന്ന നമ്മുടെ വീട്ടുവളപ്പിലെ കോഴികള്‍ തരുന്ന മുട്ടയ്ക്കു മാത്രമേ ഈ പ്രത്യേകതയുള്ളൂ. കുറഞ്ഞ ചിലവില്‍ പോഷകപ്രദമായ ജന്തുജന്യ മാംസ്യം ലഭിക്കാനുള്ള എളുപ്പ വഴിയാണ് അടുക്കളപ്പുറത്തെ കോഴിവളര്‍ത്തല്‍. പ്രായഭേദമന്യേ ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന ഒരു സംരംഭമാണിത്.
കുറഞ്ഞ മുതല്‍ മുടക്ക്, കുറഞ്ഞ സംരക്ഷണച്ചിലവ്, ഭക്ഷ്യാവശിഷ്ടങ്ങള്‍ തീറ്റയായി നല്കാമെന്നതിനാല്‍ കുറഞ്ഞ തീറ്റച്ചിലവ് എന്നിവയാണ് അടുക്കളമുറ്റത്തെ കോഴിവളര്‍ത്തലിന്റെ മേന്മകള്‍. പോഷകസമൃധമായ
മുട്ടയും ഇറച്ചിയും വീട്ടില്‍ തന്നെ ഉണ്ടാക്കാം. വീടിനു ചുറ്റും 8-10 കോഴികളെ വളര്‍ത്താന്‍ പ്രത്യേകിച്ച് അധ്വാനം ആവശ്യമില്ല. രാത്രി സംരക്ഷണത്തിനു മാത്രം കുറഞ്ഞ ചെലവില്‍ കൂടുമതി. പുരയിടത്തില്‍ ഉദ്യാനം, കൃഷി എന്നിവയുള്ളവര്‍ക്ക് നെറ്റ് കെട്ടി കോഴികളുടെ ശല്യം ഒഴിവാക്കുകയും ചെയ്യാം.
ഉത്പാദനക്ഷമത കുറഞ്ഞ നാടന്‍ കോഴികളുടെ സ്ഥാനത്ത് ഇന്ന് അത്യുത്പാദനക്ഷമതയുള്ള സങ്കരയിനം കോഴികളെ അടുക്കളപ്പുറത്ത്
വളര്‍ ത്താം. വര്‍ഷം 190-220 മുട്ടതരുന്ന സങ്കരയിനങ്ങളായ ഗ്രാമലക്ഷ്മി, ഗ്രാമപ്രിയ, ഗ്രാമശ്രീ എന്നിവ സര്‍ക്കാര്‍ ഫാമുകളില്‍ ലഭ്യമാണ്. അഞ്ച് മാസമാകുമ്പോള്‍ മുട്ടയിട്ടു തുടങ്ങും. മുട്ടയ്ക്ക് തവിട്ടു നിറമായതിനാല്‍ വിപണിയില്‍ നല്ല വിലകിട്ടും. ഉയര്‍ന്ന രോഗ പ്രതിരോധ ശേഷി, അടയിരിക്കുന്ന സ്വഭാവം ഇല്ല എന്നിയവയാണ് ഇവയുടെ സവിശേഷതകള്‍. ഒന്നരവര്‍ഷം കഴിഞ്ഞാല്‍ ഇറച്ചിയ്ക്കായി വില്ക്കുകയും ചെയ്യാം. വില്ക്കുന്ന സമയം രണ്ട് കിലോ ശരീരഭാരമുണ്ടാകും. ഇറച്ചി കിലോയ്ക്ക് നൂറ്റിയിരുപത് രൂപയും മുട്ടക്ക് ആറു രൂപയും ആണ് കമ്പോള നിരക്ക്.
വളര്‍ന്ന ഒരു കോഴി 120 ഗ്രാം തീറ്റ ഒരു ദിവസം കഴിക്കും. 40-50% സമീകൃതാഹാരം കൂടെ തീറ്റയില്‍ ഉള്‍പ്പെടുത്തിയാല്‍ മുട്ടയുത്പാദനം കൂടും. ശ്രദ്ധയോടുള്ള ശാസ്ത്രീയ സമീപനം അധികാദായം നല്കും. കാഴിക്കുമുങ്ങളെ ലഭ്യമാക്കുന്നതു മുതല്‍ അതിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ശാസ്ത്രീ യമായ സംരക്ഷണം ആവശ്യമാണ്. കോഴിക്കുഞ്ഞുങ്ങളെ ലഭിക്കു ന്നതിന് കൊത്തു മുട്ടകള്‍ അടക്കോഴി ഉപയോഗിച്ച് വിരിയിച്ചെടുക്കുകയോ അംഗീകൃത എഗ്ഗര്‍ നഴ്‌സറികളില്‍ നിന്ന് 45-60 ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ
വാങ്ങുകയോ ചെയ്യാം. അടവയ്ക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
കൊത്തു മുട്ടകള്‍ അടക്കോഴി ഉപയോഗിച്ച് വിരിയിച്ചെടുക്കുമ്പോള്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കണം. മുട്ടയുത്പാദനത്തിന് പൂവന്‍ കോഴിയുടെ സമ്പര്‍ക്കം ആവശ്യമില്ലെങ്കിലും പൂവനുമായി ഇണചേരുന്ന പിടക്കോഴികളില്‍ നിന്നുമായിരിക്കണം കൊത്തു മുട്ടകള്‍ ശേഖരിക്കേണ്ടത്. തെരഞ്ഞെടുക്കുന്ന അടക്കോഴി ആരോഗ്യമുള്ളവയും അല്പം മുതിര്‍ന്നവയുമായിരിക്കണം. നമ്മുടെ നാട്ടില്‍ പുറങ്ങളിലുള്ള ദേശി കോഴികള്‍ നന്നായി അടയിരിക്കുന്നവയും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നവയുമാണ്.
അടക്കോഴിയുടെ വലിപ്പം അനുസരിച്ചു മാത്രമേ മുട്ടകള്‍ അടവയ്ക്കാവൂ. അടവയ്ക്കുന്നതിനു മുന്‍പ് കോഴിയുടെ ബാഹ്യപരാദങ്ങള്‍ ഒഴിവാക്കണം. വൈകുന്നേരത്ത് അടവയ്ക്കുന്നതാണ് നല്ലത്. പുതിയ ചുറ്റുപാടുമായി അടക്കോഴി രാത്രിയില്‍ പൊരുത്തപ്പെടുന്നതിനുവേണ്ടിയാണിത്. തീറ്റ തിന്നുന്നതിനും വെള്ളം കുടിക്കുന്നതിനും കാഷ്ടിക്കുന്നതിനുമായി തുടക്കത്തില്‍ ഒരുദിവസം രണ്ടു തവണ അടക്കോഴിയെ പുറത്തു വിടണം. പരിശീലനം കൊണ്ട് തുടര്‍ ദിവസങ്ങളില്‍ പുറത്തു പോകാന്‍ അത് ശീലിച്ചുകൊള്ളും. നിര്‍ബന്ധിച്ച് അട ഇരുത്താതിരിക്കുന്നതാണ് ബുദ്ധി.
ഏഴ്, ഒന്‍പത് ദിവസങ്ങളിലും 15,16 ദിവസങ്ങളിലും അടവച്ച മുട്ടകള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. വിരിയാന്‍ സാധ്യതയില്ലാത്ത, നിറവ്യത്യാസം
ഉള്ള മുട്ടകള്‍ മാറ്റുന്നതിന് ഇത് ഉപകരിക്കും. അടവയ്ക്കാനുപയോഗിക്കുന്ന കൊത്തു മുട്ടകള്‍ ഒരിക്കലും അലക്ഷ്യ ഭാവത്തില്‍ കൈകാര്യം ചെയ്യരുത്. പൊട്ടലോ, കീറലോ, വലിപ്പ വ്യത്യാസമോ ഉള്ള മുട്ടകള്‍ അടവയ്ക്കാന്‍ ഉപയോഗിക്കരുത്.


No comments:

Post a Comment