Latest News

റെയില്‍വെ മസ്ദൂര്‍ യൂനിയന്‍ പ്രകടനം നടത്തി

പയ്യന്നൂര്‍:സതേണ്‍ റെയില്‍വെ മസ്ദൂര്‍ യൂനിയന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പ്രകടനം നടത്തി. റെയില്‍വെ ഡവലപ്പ്‌മെന്റ് അതോറിറ്റി രൂപീകരിക്കാനുള്ള തീരുമാനവും അമ്പത്തിരണ്ട് അലവന്‍സുകള്‍ റദ്ദ് ചെയ്ത നടപടിയും പിന്‍വലിക്കുക, അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രകടനം. തുടര്‍ന്ന് നടന്ന യോഗത്തില്‍ വി. ജയകൃഷ്ണന്‍ അദ്യക്ഷത വഹിച്ചു. ആര്‍. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ടി.കെ. അജിത്കുമാര്‍ വിജയന്‍ എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment