Latest News

കോറോം രക്തസാക്ഷികള്‍ക്കഭിവാദ്യം

എം. രാമകൃഷ്ണന്‍,( സെക്രട്ടറി സി.പി.ഐ പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി)
അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ മോചനത്തിനായുള്ള പോരാട്ടത്തില്‍ വീരമൃത്യു വരിച്ച അനശ്വരനായ കോറോം രക്തസാക്ഷികളുടെ പാവന സ്മരണയുമായി ഒരിക്കല്‍ കൂടി ഏപ്രില്‍ പന്ത്രണ്ടെത്തി. 1948 ഏപ്രില്‍ പന്ത്രണ്ടിന് രാവിലെ പത്ത് മണിക്ക് വടക്കെ മലബാറിലെ കോറോം വില്ലേജില്‍
മംഗണംചാല്‍ എന്ന സ്ഥലത്ത് പാവപ്പെട്ട ഹരിജന്‍ കര്‍ഷക തൊഴിലാളി ബി. പൊക്കന്‍ ജന്മി ബൂര്‍ഷ്വാ വര്‍ഗ്ഗത്തിന്റെ വൈതാളികരായ കോണ്‍ഗ്രസ്സ്ഗ വണ്‍മെന്റ് പോലീസിന്റെ വെടിയുണ്ടയേറ്റ് മരിച്ചു. തുടര്‍ന്നുണ്ടായ സാഹസിക സമരങ്ങളില്‍ ഗ്രാമത്തിലെ ആറ് സഖാക്കള്‍ കൂടി
തങ്ങളുടെ വിലയേറിയ ജീവന്‍ നാടിനുവേണ്ടി ബലിയര്‍പ്പിച്ചു. കയ്യൂര്‍
സഖാക്കളെപ്പോലെയുള്ള ധീരരക്തസാക്ഷികളുടെ പട്ടികയില്‍ ഈ
സഖാക്കളുടെ പേരുകള്‍ രക്തലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടു. സഖാക്കള്‍ മൊടത്തര ഗോവിന്ദന്‍ നമ്പ്യാര്‍, പാപ്പിനിശ്ശേരി കേളുനമ്പ്യാര്‍ എന്നിവര്‍ മുനയന്‍കുന്ന് വെടിവെപ്പിലും മാരാന്‍കാവില്‍ കുഞ്ഞമ്പു പെരിങ്ങോം പോലീസ് ലോക്കപ്പില്‍ വെച്ചും സഖാവ് കെ. അബ്ദുള്‍ ഖാദര്‍, കാനപ്പള്ളി അമ്പു എന്നിവര്‍ കടുത്ത മര്‍ദ്ദനത്തിന്റെ ഫലമായി രോഗഗ്രസ്തരായി ചികിത്സ ലഭിക്കാത്തിന്റെ ഫലമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചും സഖാവ് എന്‍.വി കോരന്‍ സേലം ജയിലില്‍ വെച്ചും രക്തസാക്ഷികളായി.
മുനയംകുന്ന് വെടിവെപ്പില്‍ ഒരുകാല്‍ നഷ്ടപ്പെട്ട സഖാവ് പാവൂര്‍ കണ്ണന്‍, സഖാവ് എ.വി ചിണ്ടന്‍
തുടങ്ങിയ നിരധി സഖാക്കള്‍ കഠിന മര്‍ദ്ദനത്തിന്റെ
ഫലമായി അകാലചരമം പ്രാപിച്ചു. ചില സഖാക്കള്‍ ഇന്നും നിത്യ രോഗികളായി കഴിയുകയും ചെയ്യുന്നു. സ്വതന്ത്രഭാരതത്തിന്റെ
പിറവിക്ക് ശേഷമെങ്കിലും ഒരു നല്ല നാളെ സ്വപ്നം കണ്ടുകഴിഞ്ഞിരുന്ന
പട്ടിണിപാവങ്ങള്‍ക്ക്
സമ്മാനിക്കുവാന്‍
കരിഞ്ചന്തക്കാരെ
തൂക്കിലിടണമെന്ന് ഒരു സിംഹത്തെ പോലെ ഗര്‍ജ്ജിച്ച നെഹറു
സര്‍ക്കാരിന് വെടിയുണ്ടകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു എന്നതിന്റെ ഉത്തമ
നിദര്‍ശനമായിരുന്നു അന്നത്തെ സംഭവ
പരമ്പരകള്‍. രണ്ടാം
ലോകമഹായുദ്ധം
അവസാനിച്ചു. ഇന്ത്യ
സ്വതന്ത്രമായി യുദ്ധം
വരുത്തിവെച്ച കെടുതി
നാടിനെഭക്ഷ്യക്ഷാമത്തിന്റെ മൂര്‍ധന്യത്തിലെത്തിച്ചു.
ജന്മി നാടുവാഴി സമ്പ്രദായം കൊടുകുത്തിവാണിരുന്ന കാലം കരിഞ്ചന്തക്കാരും പൂഴ്ത്തിവെപ്പുകാരും
ജന്മിമാരും സര്‍ക്കാര്‍
ഉദ്യോഗസ്ഥന്മാരുടെ
പിന്‍പബലത്തോടെ
ഭക്ഷ്യസാധങ്ങളെല്ലാം പൂഴ്ത്തിവെച്ചു.
റേഷന്‍ഷാപ്പിലൂടെ
വിതരണം ചെയ്തിരുന്ന (ആറ് ഔണ്‍സ്) ചളിക്കട്ട നിറഞ്ഞ നുറുക്ക് പച്ചരിയും ആനപ്പല്ല് എന്ന് വിളിക്കുന്ന ചോളവും മാത്രമായിരുന്നു പാവങ്ങളുടെ ആശ്രയം. വടക്കെ മലബാറില്‍
കര്‍ഷകപ്രസ്ഥാനങ്ങളും
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ശക്തി
പ്രാപിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടം. പാര്‍ട്ടി
നിരോധിക്കപ്പെട്ടിരുന്നു. കല്‍ക്കത്തയില്‍
രഹസ്യമായി ചേര്‍ന്ന
രണ്ടാംപാര്‍ട്ടി
കോണ്‍്ഗ്രസ്സില്‍ പങ്കെടുത്ത് കെ.പി. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ തിരിച്ചെത്തി. മീനം കഴിയാറായി.
കൊച്ചുകുട്ടികള്‍
വിഷുപ്പുലരി സ്വപ്നം
കണ്ടുകഴിഞ്ഞു.
അന്നേദിവസമെങ്കിലും തങ്ങളുടെ
കുടുംബാംഗങ്ങള്‍ക്ക് വയര്‍നിറയെ ആഹാരം കൊടുക്കുവാന്‍
വഴികാണാതെ
ജന്മിമാരുടെ പത്തായങ്ങള്‍
നിറയ്ക്കുവാന്‍ വേണ്ടി മാത്രം ജനിക്കുകയും
ജീവിക്കുകയും ചെയ്യാന്‍ വിധിക്കപ്പെട്ട കൃഷിക്കാരും തൊഴിലാളികളും മറ്റ് അധ്വാനിക്കുന്ന
ജനവിഭാഗങ്ങളും
സങ്കടപ്പെട്ട് കഴിയുന്നു.അവരുടെ
ഹൃദയങ്ങളുടെ
അഗാധതയില്‍ വിപ്ലവ
ബോധത്തിന്റെ തീ
ജ്വാലകള്‍ ആളിക്കത്തി.
1948 ഏപ്രില്‍ പത്തിന്
രാത്രിയില്‍ കുഞ്ഞിപ്പൊയില്‍ എന്ന സ്ഥലത്ത്
സമ്മേളിച്ചു. കെ.പി. കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ചര്‍ച്ച
നടത്തി. തൊട്ടടുത്ത
വില്ലേജായ ആലക്കാട്ടെ കുപ്രസിദ്ധ
പൂഴ്ത്തിവെപ്പുകാരനായ മാവില കുഞ്ഞമ്പു നമ്പ്യാരെ സമീപിക്കുവാന്‍
തീരുമാനിച്ചു.പതിനൊന്നാം തീയതി രാവിലെ സഖാവ് കുഞ്ഞിക്കണ്ണന്‍ മാസ്റ്റരുടെ നേതൃത്വത്തില്‍ ജനക്കൂട്ടം നമ്പ്യാരുടെ വീട്ടിലെത്തി. ന്യായവിലയ്ക്ക് നെല്ല്
തരണമെന്ന് ആവശ്യപ്പെട്ടു. നമ്പ്യാര്‍ വഴങ്ങിയില്ല. രോഷാകുലരായ ജനങ്ങള്‍ നമ്പ്യാരുടെ നെല്ലറകള്‍ ഓരോന്നായികുത്തിത്തുറന്ന് നെല്ലെടുത്ത് സൗജന്യമായി വിതരണം നടത്തി. പഴകി ദ്രവിച്ച ഉപയോഗശൂന്യമായ നെല്ല് കൂടി
അക്കൂട്ടത്തിലുണ്ടായിരുന്നു എന്നത് പ്രത്യേകം
പ്രസ്താവ്യമാണ്. വിവരം കാട്ടുതീ പോലെ നാടാകെ പരന്നു. ജന്മിമാരും
ഭരണാധികാരികളും
ഞെട്ടിവിറച്ചു. പോലീസ് രംഗത്തെത്തി. ഏപ്രില്‍ പന്ത്രണ്ടിന് പുലര്‍ച്ചെ ഒരു കൂട്ടം എം.എസ്.പിക്കാര്‍ നാടന്‍ ഗുണ്ടകളുടെ
സഹായത്തോടെ
സഖാക്കള്‍ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍, ടി.പി.സി നമ്പ്യാര്‍ എന്നിവരെ അറസ്റ്റ് ചെയ്ത് ക്രൂരമായി മര്‍ദ്ദിക്കുകയും അവരെയും കൊണ്ട് കുഞ്ഞമ്പുനമ്പ്യാരുടെ
ഭവനത്തില്‍ എത്തുകയും ചെയ്തു. വിവരം അറിഞ്ഞ ജനങ്ങള്‍ തങ്ങളുടെ
നേതാക്കളെ
വിട്ടുകിട്ടണമെന്ന
ആവശ്യവുമായി സഖാവ് എ.വി ചിണ്ടന്റെ
നേതൃത്വത്തില്‍
ആലക്കോട്ടേക്ക് മാര്‍ച്ച് ചെയ്തു. മംഗണംചാല്‍ എന്ന സ്ഥലത്തുവെച്ച്
എം.എസ്.പിക്കാര്‍
ജനക്കൂട്ടത്തിന് നേരെ
നിറയൊഴിച്ചു.
വെടിയുണ്ടകള്‍
ചീറിപ്പാഞ്ഞു.
മുന്‍നിരയിലുണ്ടായിരുന്ന സഖാവ് പൊക്കന്‍ സംഭവസ്ഥലത്ത് വീണ്
പിടഞ്ഞുമരിച്ചു. സഖാവ് കെ.പി. കൃഷ്ണന്‍ നായര്‍ക്ക് വെടിയേറ്റു. ഭയചകിതരായ ജനങ്ങള്‍ ഓടി രക്ഷപ്പെട്ടു. കൂടുതല്‍ പോലീസ്
രംഗത്തെത്തുകയും
ജന്മി ഗുണ്ടകളുടെ
സഹായത്തോടെ
നാട്ടിലാകെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
നിരവധി സഖാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. വീടുകള്‍ക്ക് തീവെച്ചു. മുതല്‍ കൊള്ള ചെയ്തു. സ്ത്രീകള്‍
അപമാനിക്കപ്പെട്ടു.
കോറോം പ്രദേശം ഒരു
ചുടലക്കളമായി മാറി.

No comments:

Post a Comment