Latest News

അഭിപ്രായസ്വാതന്ത്ര്യം സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക -എന്‍.ജി.ഒ അസോസിയേഷന്‍

പയ്യന്നൂര്‍: സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹ മാധ്യമങ്ങളിലൂടെയും ദൃശ്യ -ശ്രവ്യ മാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ നയങ്ങളെയും നടപടികളെക്കുറിച്ച് മുന്‍കൂര്‍ അനുമതി വാങ്ങാതെ അഭിപ്രായ സ്വാതന്ത്ര്യം നടത്തരുതെന്ന ഉത്തരവ് പിന്‍വലിക്കണമെന്നും ഇതിനെ ജീവനക്കാര്‍ തള്ളിക്കളയുമെന്നും എന്‍.ജി.ഒ അസോസിയേഷന്‍ പയ്യന്നൂര്‍ ബ്രാഞ്ച് കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ വിലാസം സംഘടനകളുടെ നിലപാട് ജീവനക്കാരെ അത്ഭുതപ്പെടുത്തുന്നതായി എന്‍.ജി.ഒ അസോസിയേഷന്‍ കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ തെറ്റായ നയത്തിനെതിരെ പ്രതികരിക്കുന്നതിനെതിരെയുള്ള നിലപാട് ഒരു ഭരണാധികാരികള്‍ക്കും ഭൂഷണമല്ലെന്ന് യോഗം കുറ്റപ്പെടുത്തി. യോഗത്തില്‍ കെ.വി. മുരളീധരന്‍ അധ്യക്ഷത വഹിച്ചു. നാരായണന്‍കുട്ടി മനിയേരി, എ.വി. രാമചന്ദ്രന്‍, പിവി. അശോകന്‍, സതീഷ്‌കുമാര്‍കെ.പി , സി. പ്രകാശ് ബാബു, ബി. വിജയകുമാര്‍, പ്രശാന്ത്, മധുകെ.എം എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment