Latest News

വാഷുമായി യുവാവ് അറസ്റ്റില്‍

ആലക്കോട്: വാറ്റുചാരായ നിര്‍ മ്മാണത്തിന് കൊണ്ടുവന്ന ഇരുപത് ലിറ്റര്‍ വാഷുമായി യുവാവി നെ എക്‌സൈസ് സംഘം പിടികൂടി. ആലക്കോട് ഹോളി പ്ലാന്റേഷന് സമീപം താമസിക്കുന്ന കണ്ണാടവീട്ടില്‍ ബിജുവിനെ(45)യാണ് വീടിന് സമീപം വെച്ച് ക ന്നാസില്‍ കൊണ്ടുപോകുകയായിരുന്ന ഇരുപത് ലിറ്റര്‍ വാഷുമാ യി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സി. രാജന്‍, സി.ഇ.ഒമാരായ മുരളീദാസ്, ജോസ് ടി.ജോസഫ്, മധു, ഉല്ലാസ് ജോസ് എന്നിവരടങ്ങിയസംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി.
വിഷു-ഈസ്റ്റര്‍ ആഘോഷത്തിന്റെ ഭാഗമായി എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ ചീ ക്കാട് കോളനി റോഡില്‍ തോട്ടി ന്‍കരയിലെ കലുങ്കിന് സമീപം ഒളിപ്പിച്ചുവെച്ച നിലയില്‍ ഇരുപത് ലിറ്റര്‍ വാഷ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജും സംഘവും പിടികൂടി.

No comments:

Post a Comment