Latest News

സര്‍ക്കാരിന് തിരിച്ചടി ടി.പി.സെന്‍കുമാറിനെ ഡി.ജി.പിയാക്കണം-സുപ്രീംകോടതി

ന്യൂഡല്‍ഹി: പിണറായി സര്‍ക്കാര്‍ പുറത്താക്കിയ ഡി.ജി.പി. ടി.പിസെന്‍കുമാറിനെ കേരളാ പോലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന് സുപ്രീംകോടതി.
ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയസര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കി.
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം, ജിഷ വധക്കേസ് എന്നിവയിലെ പോലീസിന്റെ വീഴ്ചകള്‍ സെന്‍കുമാറിനെ മാറ്റാനുള്ള കാരണങ്ങളല്ലെന്ന് ജസ്റ്റീസുമാരായ മദന്‍, ബി. ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിയില്‍ പറയുന്നു. വ്യക്തമായ കാരണങ്ങളൊന്നും ബോധിപ്പിക്കാതെ ഡി.ജി.പി സ്ഥാനത്ത് നിന്നും മാറ്റിയത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന സെന്‍കുമാറിന്റെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതിയുടെ വിധി.
പോലീസ് മേധാവി സ്ഥാനത്തേക്ക് സെന്‍കുമാറിനെ പുനര്‍നിയമിച്ച് കേരള സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു
വിരമിക്കാന്‍ ഒരുവര്‍ഷംമാ ത്രം ബാക്കിയുള്ളപ്പോഴാണ് സെന്‍കുമാറിനെ ഡി.ജി.പി സ്ഥാ നത്ത് നിന്നുമാറ്റി പകരം ലോകനാഥ് ബെഹറയെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചത്. വരുന്ന ജൂണ്‍ മുപ്പതിനാണ് സെന്‍കുമാറിന്റെ സേവന കാലാവധി അവസാനിക്കുന്നത്.
അതേസമയം സര്‍ക്കാരിനേ റ്റ ഏറ്റവും വലിയ തിരിച്ചടിയാണ് സുപ്രീംകോടതി വിധിയെന്ന് പ്ര തിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

No comments:

Post a Comment