Latest News

ജീവനക്കാരിയെ വീട്ടിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമം; സഹകരണ സംഘം പ്രസിഡന്റ് പിടിയില്‍

കാസര്‍കോട്: ചെക്കില്‍ ഒപ്പിടാനെന്ന് പറഞ്ഞ് ജീവനക്കാരിയെ വീ ട്ടിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സഹകരണ സംഘം പ്രസിഡന്റ് പിടിയിലായി. കാസര്‍കോട് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘം പ്രസിഡന്റായ കുഡ്‌ലുവിലെ വിജയനെ (60)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
ചെക്കില്‍ ഒപ്പിടാനെന്ന് പറഞ്ഞ് വിജയന്റെ പഴയ വീട്ടിലേക്ക് വിളി പ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് സഹകരണ സംഘത്തിലെ ജീവനക്കാരി നല്‍കിയ പരാതിയില്‍ പറയുന്നു. ബഹളം വെച്ച് വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
വനിതാ പോലീസ് യുവതിയുടെ മൊഴിയെടുത്തു. തുടര്‍ന്നാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തത്.

No comments:

Post a Comment