Latest News

പയ്യന്നൂരില്‍ ദേശീയപതാകയെ അപമാനിച്ചു


പയ്യന്നൂര്‍: പുതിയ ബസ് സ്റ്റാന്റി ലെ കെട്ടിടത്തിന് മുന്നിലെ പി. ഡ്ബ്ല്യു.ഡിയുടെ അധീനതിയിലുള്ള തെങ്ങിന്റെ ഓലമടയില്‍ കെട്ടി ദേശീയപതാകയെ അപമാനിച്ചു. ഇന്ന് രാവിലെ ഒമ്പതേമുക്കാല്‍ മണിയോടെ പുതിയ സ്റ്റാന്റിലെത്തിയ യാത്രക്കാരാണ് മാധ്യമപ്രവര്‍ത്തകരെ വിളിച്ച് വിവരം അറിയിച്ചത്. തു ടര്‍ന്ന് സ്ഥലത്തെത്തിയപ്പോഴാ ണ് ദേശീയപതാക തെങ്ങിന്റെ ഓലയില്‍ കെട്ടിയ നിലയില്‍ കാ ണപ്പെട്ടത്. പയ്യന്നൂര്‍ സി.ഐ.എം. പി ആസദിനെ വിവരമറിയിച്ചതി നെതുടര്‍ന്ന് നഗരസഭാ ചെയ ര്‍മാന്‍ അഡ്വ.ശശി വട്ടക്കൊവ്വ ലുംപോലീസും സ്ഥലത്തെത്തി ദേശീയ പതാക അഴിച്ചെടുത്ത് സ്റ്റേഷനിലെത്തിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സമീപത്തെ സ്വകാര്യ കെട്ടിടത്തി ല്‍ താമസിക്കുന്ന ബംഗാളികളാ യഹോട്ടല്‍തൊഴിലാളികളെ പോ ലീസ് ചോദ്യം ചെയ്തുവരികയാ ണ്. ദേശീയപതാകയെ നി ന്ദിക്കുകയുംഅപമാനിക്കുകയും ചെയ് ത സംഭവത്തില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ കെട്ടിത്തെ വലംവെച്ചാണ് ബസ്സുകള്‍ പു തി യ ബസ് സ്റ്റാന്റില്‍ നിന്ന് യാത്ര തുടരാറ്.
ദേശീയപതാകയെ തെങ്ങോലയില്‍ കെട്ടി അപമാനിച്ച സംഭവത്തില്‍ പയ്യന്നൂരില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി അറിയുന്നു.

No comments:

Post a Comment