Latest News

ചെറുവത്തൂരിലെ ദമ്പതികള്‍ക്ക് നവജാത ശിശുവിനെ കൈമാറിയ കേസ് ക്രൈംബ്രാഞ്ചിന്

പയ്യന്നൂര്‍: പയ്യന്നൂര്‍ താലൂക്ക് ആ ശുപത്രി റോഡിലെ സ്വകാര്യ ക്ലി നിക്കില്‍ വെച്ച് ചെറുവത്തൂര്‍ വെ ങ്ങാട്ടെ ദമ്പതികള്‍ക്ക് നവജാത ശിശുവിനെ കൈമാറിയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ചെറുവത്തൂര്‍ വെ ങ്ങാട്ടെ യുവതി പ്രസവിച്ചിട്ടില്ലെ ന്ന് മെഡിക്കല്‍ പരിശോധനയില്‍ പോലീസ് കണ്ടെത്തുകയും ആ ശുപത്രി നടത്തിപ്പുകാരായ ഗൈ നക്കോളജിസ്റ്റ് ഡോക്ടര്‍ ആശുപത്രി രേഖകളില്‍ കൃത്രിം കാണിച്ചുവെന്ന് കണ്ടെത്തുകയും കു ഞ്ഞിന് ജന്മം നല്‍കിയ മാതാവി നെ ഇനിയും കണ്ടെത്താ ന്‍ കഴിയാത്ത സാഹചര്യത്തിലുമാണ് കേസന്വേഷണം ലോക്കല്‍ പോ ലീസില്‍ നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ പതിനഞ്ചിനാണ് ചെറുവത്തൂരിലെ കുട്ടികളില്ലാത്ത ദമ്പതികളില്‍ ന വജാത ശിശുവിനെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് സംശയം തോ ന്നിയ നാട്ടുകാരനായ വ്യക്തി ജി ല്ലാ പോലീസ് സൂപ്രണ്ടിന് പരാ തി നല്കുകയും ചന്തേര പോ ലീസ് കേസെടുക്കുയും തുടര്‍ന്ന് പയ്യന്നൂര്‍ പോലീസിന് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് ഇരുപത്തിയൊന്നിന് കേസെടു ത്ത് അന്വേഷണം തുടങ്ങുകയായിരുന്നു.

No comments:

Post a Comment