Latest News

കണ്ടമ്പത്ത് തറവാട് കുടുംബസംഗമം

പയ്യന്നൂര്‍:കണ്ടമ്പത്ത് തറവാട്ടംഗങ്ങളുടെ കുടുംബ സംഗമവും ഡയരക്ടറി പ്രകാശനവും മയൂര ഓഡിറ്റോറിയത്തില്‍ നടന്നു. കെ.എം.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കെ.എ. മുരളീധരന്‍ കുടുംബാംഗങ്ങളെയും അതിഥികളെയും സ്വാഗതം ചെയ്തു. കെ.വി കുഞ്ഞപ്പപൊതുവാള്‍ ഭദ്രദീപം കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്‌കന്ദദാസ സമാജം പ്രസിഡണ്ട് വി.ടി.വി മോഹനന്‍ മാസ്റ്റര്‍, ജ്യോത്സ്യര്‍ എ.വി മാധവപൊതുവാള്‍, കെ.എ. നാരായണപ്പൊതുവാള്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീജ, കെ.പി. ശ്രീധരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. തറവാട്ടിലെ തലമുതിര്‍ന്ന അംഗവും പ്രമുഖ അക്ഷരശ്ലോക പണ്ഡിതയുമായ ദേവകി അമ്മ ജ്യോത്സ്യര്‍ എ.വി മാധവ പൊതുവാള്‍ക്ക് കോപ്പി നല്‍കി ഡയരക്ടറി പ്രകാശനം ചെയ്തു. ചടങ്ങില്‍ മുതിര്‍ന്ന അംഗങ്ങളെ പൊന്നാട അണിയിച്ച് ആദരിക്കുകയും വിദ്യാഭ്യാസ, കല-കായിക രംഗങ്ങളില്‍ മകവ് പുലര്‍ത്തിയ കുട്ടികളെ അനുമോദിക്കുകയും ഫോക് ലോര്‍ അക്കാദമി പുരസ്‌കാരങ്ങള്‍ ലഭിച്ച പ്രശസ്ത കോല്‍ക്കളി ഗുരുക്കളായ ഇ.എ. കൃഷ്ണപൊതുവാളെ ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് തൃക്കരിപ്പൂര്‍ ജയരാമ മാരാറുടെ ശിഷ്യരും തറവാട്ടംഗങ്ങളുമായ ഇരുപതോളം കുട്ടികളുടെ ചെണ്ടമേളയും നന്ദലാലിന്റെ നേതൃത്വത്തില്‍ ഗാനമേളയും കെ.യു ഹരീന്ദ്രന്റെ പുല്ലാങ്കുഴല്‍ കച്ചേരിയും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

No comments:

Post a Comment