Latest News

മേഖലാ കമ്മിറ്റി രൂപീകരണം

പയ്യന്നൂര്‍: സ്റ്റേജ് ആര്‍ട്ടിസ്റ്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ കേരള (സവാക്ക്)പയ്യന്നര്‍ മേഖലാ കമ്മിറ്റി രൂപീകരിച്ചു. വിദ്യാപീഠം കോളേജ് ഹാളില്‍ വെച്ച് സവാക്ക് ജില്ലാ സെക്രട്ടറി ഹരിദാസ് ചെറുകുന്ന് കര്‍ട്ടണ്‍ മാതൃക ഉയര്‍ത്തി രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. സവാക്കിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും പ്രവര്‍ത്തന മേഖലയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മേഖലാ രക്ഷാധികാരിയായി ഇ. വേണുഗോപാലന്‍ രാമന്തളിയെ തെരഞ്ഞെടുത്തു. ബാബുകിഷോര്‍ പയ്യന്നൂര്‍(സെക്രട്ടറി), പയ്യന്നൂര്‍ വേണു(പ്രസിഡണ്ട്), കെ.സി. മധുഅന്നൂര്‍(ട്രഷറര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. യോഗത്തില്‍ അംഗത്വ ഫോറം വിതരണം ചെയ്തു.

No comments:

Post a Comment