Latest News

പ്രതിഷേധിച്ചു

പയ്യന്നൂര്‍:2017 ഏപ്രില്‍ ഒന്നിന് നല്‍കേണ്ട പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക തടഞ്ഞുവെക്കുകയും പലിശ വെട്ടിക്കുറക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പയ്യന്നൂര്‍ മേഖലാ കമ്മിറ്റിയോഗം പ്രതിഷേധിച്ചു. വി.വി. പുരുഷോത്തമന്‍ അദ്യക്ഷത വഹിച്ചു. കെ.വി. ഭാസ്‌കരന്‍, ടി.വി. ഗംഗാധരന്‍, പി. ലളിത, പി. സുകുമാരന്‍, കെ.എസ്. പൊതുവാള്‍, യു.കെ. സുരേന്ദ്രന്‍, സി. നാരായണന്‍, എന്‍. ലക്ഷ്മണന്‍, ടി.വി. വിജയന്‍, എന്നിവര്‍ പ്രസംഗിച്ചു. പി.വി. ശ്രീനിവാസന്‍ സ്വാഗതവും കെ.വി. ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു.
വെട്ടിക്കുറച്ച പലിശനിരക്ക് പുനഃസ്ഥാപിച്ചുകൊണ്ട് ഏപ്രില്‍ ഒന്നുമുതല്‍ കൊടുക്കേണ്ടുന്ന പത്തൊമ്പത് മാസത്തെ പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക ഒറ്റത്തവണയായി ഉടനെ നല്‍കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

No comments:

Post a Comment