Latest News

തിയറ്റര്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം

പയ്യന്നൂര്‍:സംസ്ഥാന ചലച്ചിത്ര കോര്‍പ്പറേഷന്‍ അമ്പത് സെന്റ് ഭൂമി കൈമാറിയതിലൂടെ പയ്യന്നൂരില്‍ തിയറ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന് സര്‍ഗ ഫിലിം സൊസൈറ്റി വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ടി.കെ. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. കെ.എം. നാരായണന്‍, വേണു, പി.എം. ബാലകൃഷ്ണന്‍,വി.പി. ഹരിദാസ്, വിസീന എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ടി.കെ. മുകുന്ദന്‍(പ്രസിഡണ്ട്), വി. ജനാര്‍ദ്ദനന്‍(വൈസ് പ്രസിഡണ്ട്), വി.പി. ഹരിദാസ് (സെക്രട്ടറി), പി.എം. ബാലകൃഷ്ണന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), കെ.എ. മുരളീധരന്‍ (ഖജാന്‍ജി)എന്നിവരെ തെരഞ്ഞെടുത്തു

No comments:

Post a Comment