Latest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍

പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ബന്ധുവീട്ടില്‍നിന്നും ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവും ബന്ധുവും പിടിയില്‍. കുടിയാന്മല നടുവില്‍ ഉത്തൂര്‍ സ്വദേശി പി.വി. വിജേഷ്(28), ബ ന്ധുവും സുഹൃത്തുമായ കെ.ആര്‍. രാജീവന്‍(34), എന്നിവരെയാണ് പയ്യന്നൂര്‍ സി.ഐ എം.പി. ആസാദ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പതിനേഴിനാണ് കേസിനാസ്പദമായ സംഭവം. പെരി ങ്ങോം മാടക്കാംപൊയിലിലെ ബന്ധുവീട്ടില്‍ കഴിയുകായിരുന്ന നടുവില്‍ സ്വദേശിനിയായ പതിനേഴുകാരിയെ ഓട്ടോയിലെത്തിയ വിജേ ഷും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോവുകയായിരുന്നു.തുടര്‍ന്ന് പെരിങ്ങോത്തെ ബന്ധു സി.ഐക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇരുവരെയും ഇന്ന് പുലര്‍ച്ചെ ആലക്കോട് വെള്ളാട് വെച്ച് പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ ഇന്ന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. ഈ കേസിലെ പ്രതിയായ മറ്റൊരാള്‍ ഒളിവിലാണ്.

No comments:

Post a Comment