Latest News

വീട് കുത്തിത്തുറന്ന് മോഷണം

പരിയാരം: ദേശീയപാതയില്‍ പരിയാരം സ്‌കൂളിന് സമീപം വീടു കുത്തിത്തുറന്ന് മോഷണം. പരിയാരത്തെ പെരിയാടന്‍ കടിഞ്ഞിപ്പള്ളി പ്രേമരാജന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്ത് മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാവ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ച ഒരുലക്ഷം രൂപ വിലവരുന്ന റാഡോ വാച്ചാണ് കവര്‍ന്നത്. വീട്ടുകാര്‍ ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പരിയാരം പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.

No comments:

Post a Comment