Latest News

ഓപ്പണ്‍ ഫ്രെയിം ക്ലാസിക് ചലച്ചിത്രമേള ഞായറാഴ്ച ആരംഭിക്കും


പയ്യന്നൂര്‍: ലോകസിനിമയിലെ എക്കാലത്തെയും ശ്രദ്ധേയങ്ങളായ പ ത്ത് ക്ലാസിക് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ഓപ്പണ്‍ ഫ്രെയിം ക്ലാസിക് ഫിലിം ഫെസ്റ്റിവെലിന് ഏപ്രില്‍ പതിനാറിന് ഞായറാഴ്ച പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ തുടക്കമാവും. പതിനാറു മുതല്‍ ഇരുപത്തിയഞ്ചുവരെ പത്ത് ദിവസങ്ങളിലായി ലോക സിനിമാചരിത്ര ത്തിലെ നാഴികക്കല്ലുകളായി വിശേഷിപ്പി ക്കപ്പെട്ടിട്ടു ള്ള പത്ത് ചിത്രങ്ങള്‍ ക്ലാസിക് ചലച്ചിത്രമേളയില്‍ പ്രദര്‍ ശിപ്പിക്കും. മേളയിലെ എല്ലാ സിനിമകളും മലയാളം സബ്‌ടൈറ്റി ലുകളോടെ യാണ് പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ ദിവസവും വൈകു ന്നേരംആറരമണിക്കാണ് പ്രദര്‍ശനം ആരംഭിക്കും.
പ്രമുഖ സാഹിത്യകാരനും ചലച്ചിത്രപ്രവര്‍ത്തകനുമായ സി.വി. ബാലകൃഷ്ണന്‍ ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് മേള ഉദ്ഘാടനം ചെയ്യും. ഇറ്റാലിയന്‍ നിയോറിയലിസ്റ്റ് ചിത്രങ്ങളിലെ ക്ലാസിക് ആയി വിശേഷിപ്പിക്കപ്പെടുന്ന റോബര്‍ടൊ റോസല്ലിനിയുടെ റോം ഓപ്പണ്‍ സിറ്റി ആണ് ഉദ്ഘാടനചിത്രം. തുടര്‍ന്നുള്ള ദിവസ ങ്ങളില്‍ ടോക്യൊ സ്റ്റോറി (യാസുജിറൊ ഒസു, ജപ്പാന്‍), സോര്‍ബ ദ ഗ്രീക്ക് (മൈക്കേല്‍ കാക്കോയാനിസ്, ഗ്രീസ്), ഈഡിപ്പൊ റെ (പിയര്‍ പാവ്‌ലൊ പസോലിനി, ഇറ്റലി), ഡെത്ത് ബൈ ഹാങിങ് (നാഗിസ ഒഷിമ, ജപ്പാന്‍), മെമ്മറീസ് ഒഫ് അണ്ടര്‍ഡവലപ്‌മെന്റ് (തോമസ് എലിയ, ക്യൂബ), എറ്റേണിറ്റി ഏന്റ് എ ഡെ (തിയൊ ആ ഞ്ജലൊപൗലൊ, ഗ്രീസ്), ചാരുലത (സത്യജിത് റായ്, ഇന്ത്യ), വാഗാബോണ്ട് (ആഗ്‌നസ് വെര്‍ദ, ബെല്‍ജിയം), നസറിന്‍ (ലൂയി ബുനുവല്‍, സ്‌പെയിന്‍) എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കേരളത്തില്‍ തന്നെ ഇതാദ്യമായാണ് ഈ ക്ലാസ്സിക് സിനിമകളെല്ലാം മലയാളം സബ്‌ടൈറ്റിലുകളോടെ പ്രദര്‍ശിപ്പിക്കുന്നത്.

No comments:

Post a Comment