Latest News

പൂരമഹോത്സവം

പയ്യന്നൂര്‍:പയ്യന്നൂര്‍ തെരു അഷ്ടമച്ചാല്‍ ഭഗവതി ക്ഷേത്രം പൂര മഹോത്സവം ഇന്നലെ തുടങ്ങി. ഒമ്പതിന് സമാപിക്കും. എട്ടിന് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പയ്യന്നൂര്‍ മഠത്തുംപടി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വെച്ച് പൂരംകുളി. തുടര്‍ന്ന് കോല്‍ക്കളി.
ഒമ്പതിന് ഞായറാഴ്ച ആറാട്ട് മഹോത്സവം. വൈകുന്നേരം നാല് മണിക്ക് പൊറാട്ട്. ആറുമണിക്ക് അട്ടക്കുടം പോതിയുടെ പുറപ്പാട്, ആറരമണിക്ക് അയ്യക്കപോതിയുടെ പുറപ്പാട്. രാത്രി ഒമ്പത് മണിക്ക് തിടമ്പ് നൃത്തം.
പയ്യന്നൂര്‍: കുഞ്ഞിമംഗലം വീര ചാമുണ്‌ഡേശ്വരി ക്ഷേത്രം പൂരമഹോത്സവം ബ്രഹ്മശ്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നാളെമുതല്‍ എട്ടുവരെ വിവിധ പരിപാടികളോടെ നടക്കും. നാളെ വൈകുന്നേരം ആറേകാലിന് ദീപാരാധന. തുടര്‍ന്ന് സഹസ്രദീപം തെളിയിക്കല്‍. ഏഴ് മണിക്ക് അണീക്കര പൂമാല ഭഗവതിക്ഷേത്രം തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിര. തുടര്‍ന്ന് തായമ്പക.
മറ്റന്നാള്‍ രാത്രിഏഴരമണിക്ക് ഭജനാമൃതം. നാലിന് ചൊവ്വാഴ്ച രാത്രി മട്ടന്നൂര്‍ പഞ്ചവാദ്യ സംഘം അവതരിപ്പിക്കുന്ന തായമ്പക. അഞ്ച് മുതല്‍ എട്ടുവരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണി മുതല്‍ ആനപ്പുറത്ത് കാഴ്ചശീവേലിയും നട്ടന്നൂര്‍ പഞ്ചവാദ്യസംഘത്തിന്റെ പഞ്ചവാദ്യവും ഉണ്ടായിരിക്കും. തുടര്‍ന്ന് തിടമ്പുനൃത്തം.
അഞ്ചിന്ബുധനാഴ്ച രാത്രി ഏഴരമണിക്ക് ചാക്യാര്‍കൂത്ത്, ആറിന് വ്യാഴാഴ്ച രാത്രി ഏഴരമണിക്ക് സ്‌കൂള്‍ യുവജനോത്സവത്തില്‍ വിജയികളായകുട്ടികളുടെ കലാസന്ധ്യ.
ഏഴിന് വെള്ളിയാഴ്ച തായമ്പക.എട്ടിന് ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് പൂരംകുളി. ഉച്ചക്ക് പന്ത്രണ്ട് മണി മുതല്‍ രണ്ടരമണിവരെ അന്നദാനം.
വൈകുന്നേരം അഞ്ച് മണിക്ക്കാഴ്ചശീവേലി. തുടര്‍ന്ന് തിടമ്പുനൃത്തം, രാത്രി ഒമ്പത് മണിക്ക് ശ്രീ തൃപ്പാണിക്കര ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് തുടര്‍ന്ന് പള്ളിവയല്‍ ആറാട്ട്.

No comments:

Post a Comment