Latest News

വീണ്ടും ഒരു മെയ്ദിനം

കെ.ജി.സുധാകരന്‍
സ്ഥിരം തൊഴില്‍ നഷ്ടപ്പെടുകയും ജീവിത സാഹചര്യങ്ങള്‍ അതീവ ദുരിത പൂര്‍ണ്ണമാകുകയും തൊഴിലിടങ്ങള്‍
അരക്ഷിതമാകുകയും ചെയ്യുന്ന അവസരത്തിലാണ് ലോകമാകെ തൊഴിലാളികള്‍ ഈ വര്‍ഷത്തെ മെയ്ദിനം ആചരിക്കുന്നത്. മൂലധന ഫാസിസവും നവലിബറല്‍ നയങ്ങളും ലോകജനതയെ പാപ്പരാക്കുമ്പോള്‍ വര്‍ധിച്ച ഉയിരോടെ പോരാട്ടങ്ങള്‍ നയിക്കാന്‍ മെയ്ദിനം കരുത്ത് പകരും. ദുരിതങ്ങള്‍ മാത്രം സമ്മാനിക്കുന്ന ഈ ദുരുത നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം
ശക്തിപ്പെടുകയാണ്. ലോകത്തിലെ ഭൂരിഭാഗം സമ്പത്തും എട്ട്
അതിസമ്പന്നരുടെ കൈയ്യില്‍. സാമ്പത്തിക അസമത്വം അതിഭീകരമായി വളരുന്നു. രാജ്യങ്ങളെ തന്നെ വിലക്കുവാങ്ങാന്‍
അതിസമ്പന്നര്‍ പ്രാപ്തരായി കഴിഞ്ഞു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍
തൊഴിലില്ലായ്മ വര്‍ധിക്കുകയാണ്. ഭരണാധികാരികള്‍ വിളമ്പുന്ന വളര്‍ച്ച
തൊഴില്‍രഹിത വളര്‍ച്ചയാണ്. വര്‍ധിച്ച ഉല്‍പ്പാദനം നേടാനും
കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അതിലൂടെ ജനതയുടെ നിത്യജീവിതം അല്‍പ്പമെങ്കിലും മെച്ചപ്പെടുത്താനും ഉതകുന്ന നയങ്ങളാണ് രാജ്യത്തോടും ജനങ്ങളോടും ഉത്തരവാദമുള്ള ഭരണകൂടം ചെയ്യേണ്ടത്. വിവര
സാങ്കേതിക വിദ്യയും ടെക്‌നോളജിയും
വികസിക്കുമ്പോള്‍ തൊഴില്‍ സാധ്യതകള്‍ കുറയുകയല്ല വര്‍ധിക്കുകയാണ് വേണ്ടത്. കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്ന സാങ്കേതിക വിദ്യയാണ് നമുക്ക്
ആവശ്യം.ആധുനിക
സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫാക്ടറി. ഒരു
പത്രപ്രവര്‍ത്തകന്‍
സന്ദര്‍ശിച്ചു. തൊഴിലാളികള്‍ തീരെ ആവശ്യമില്ലെന്നാണ് ഉടമയുടെ വാദം. ഡിീtuരവലറ യ്യ വൗാമി വമിറ െഎന്നാണ് ഫാക്ടറി ഉടമ
വിശേഷിപ്പിച്ചത്. ഫാക്ടറി ചുറ്റി നടന്ന ശേഷം കണ്‍ട്രോള്‍ റൂമില്‍ എത്തി. അവിടെ ഒരു മനുഷ്യനും ഒരു പട്ടിയും ഉണ്ടായിരുന്നു. പത്രപ്രവര്‍ത്തകന്റെ
ചോദ്യത്തിനു കിട്ടിയ
മറുപടി ഇതായിരുന്നു.
ഠവല റീഴ ലിൗെൃല വേമ േവേല ാമി റീല െിീ േീtuരവ മി്യ യൗേേീി ഇതാണ് തൊഴില്‍രഹിത ലോകം. സ്വാതന്ത്ര്യത്തിനുശേഷം നാം വന്‍കിട വ്യവസായ ശാലകള്‍ ആരംഭിച്ചു. ഭിലായി, ബൊക്കാറോ
തുടങ്ങിയ ഉരുക്കു നിര്‍മ്മാണ ശാലകളില്‍
പതിനായിരങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചു.
ലക്ഷക്കണക്കിന്
കുടുംബങ്ങള്‍ക്ക്
ആശ്വാസമേകി വന്‍കിട വ്യവസായങ്ങള്‍
പ്രവര്‍ത്തിച്ചു.
സോഫ്ട് വെയര്‍ രംഗത്ത് പോലും നമ്മുടെ പ്രതീക്ഷകള്‍ മങ്ങുകയാണ്. രാജ്യത്ത് നടപ്പിലാക്കുന്ന നയങ്ങള്‍ തികച്ചും
ജനവിരുദ്ധമാണെന്ന് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. യുവാക്കളുടെ ഭാവി
ദുരിതപൂര്‍ണ്ണമാകുന്ന തൊഴില്‍രംഗമാണ്
ഇന്നിവിടെനിലനില്‍ക്കുന്നത്.
എല്ലാ മേഖലകളില്‍ നിന്നും സ്ഥിരംതൊഴില്‍
പൂര്‍ണ്ണമായും
അപ്രത്യക്ഷ മാകുകയും പകരം കരാര്‍തൊഴിലാളികള്‍ നിറയുകയുമാണ്.
പൊതുമേഖലയിലെ സ്ഥിതിയും മറിച്ചല്ല. മിനിമം കൂലി പോലും നല്‍കാതെ ക്രൂരമായ ചൂഷണമാണ് എല്ലാ രംഗത്തും
തൊഴിലാളികള്‍
നേരിടുന്നത്. ബി ജെ പി സര്‍ക്കാര്‍ എല്ലാ തൊഴില്‍ നിയമങ്ങളും ഉടമ വര്‍ഗ്ഗത്തിനും കുത്തകകള്‍ക്കും അനുകൂലമായി മാറ്റി എഴുതി. മോഡി
ഭരണത്തില്‍ തൊഴിലാളികള്‍ ദുരിതക്കയങ്ങള്‍
നീന്തുകയാണ്.
പരിധിയില്ലാത്ത
വിദേശനിക്ഷേപം കൂടുതല്‍ തൊഴിലവസരങ്ങള്‍
കൊണ്ടുവരും എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ ഭരണം തുടങ്ങി മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍
പ്രഖ്യാപനങ്ങളെല്ലാം
കടലാസില്‍ മയങ്ങുകയാണ്. വിദേശ നിക്ഷേപകരുടെ ലക്ഷ്യം നമ്മുടെ നാടിന്റെ വളര്‍ച്ചയോ കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കലോ അല്ല.
ലാഭം മാത്രമാണ് അവരുടെ ലക്ഷ്യം.
അതിനുവേണ്ടിയാണവര്‍ വരുന്നത്. ഇവിടെ നിന്ന് കൂടുതല്‍ ലാഭം അവര്‍
കടത്തിക്കൊണ്ടു പോകും. അതായത് രാജ്യത്തെ
കൊള്ളയടിക്കാനാണ് വിദേശ നിക്ഷേപ
അനുമതിയിലൂടെ സര്‍ക്കാര്‍ ചെയ്തുവരുന്നത്.2011ലെ ഛഋഇഉ റിപ്പോര്‍ട്ട് അനുസരിച്ച് വിദേശ നിക്ഷേപത്തിന്റെ
പതിനഞ്ച്ശതമാനം
മാത്രമാണ്
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍
സഹായിക്കുന്നത്.
ങമസല ശി കിറശമ യിലൂടെ
മോഡി വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ എത്ര വിദേശ നിക്ഷേപം വേണ്ടി വരും എന്നാലോചിക്കുക. വിദേശനിക്ഷേപകര്‍ക്ക് സൗജന്യങ്ങള്‍ തുടരുമ്പോള്‍ സാധാരണ ജനങ്ങളെ സഹായിക്കുന്ന ക്ഷേമ
പദ്ധതികള്‍
അട്ടിമറിക്കപ്പെടുകയാണ്. ഗ്രാമപ്രദേശങ്ങളില്‍
കൂടുതല്‍
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കണം. കുടില്‍
വ്യവസായങ്ങള്‍
പ്രോത്സാഹിപ്പിക്കണം. സ്വയംതൊഴില്‍ ചെയ്ത്
ഉപജീവനം നടത്താന്‍
ഗ്രാമീണരെ
പ്രാപ്തരാക്കണം. കുത്തക ഉല്‍പ്പന്നങ്ങള്‍ ഗ്രാമങ്ങളില്‍ നിന്നും അകറ്റണം.
ബഹുരാഷ്ട്ര കുത്തക
ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണമായും ബഹിഷ്‌ക്കരിക്കണം. എന്നാല്‍ മാത്രമേ നാം
ഉദ്ദേശിക്കുന്ന രീതിയില്‍ സ്വാശ്രയശീലം വളര്‍ത്താനും കൂടുതല്‍ തൊഴിലവസരങ്ങളും
മെച്ചപ്പെട്ട ജീവിതവും
വരുത്താന്‍ സാധിക്കൂ. ഈ ദിശയില്‍ പ്രവര്‍ത്തിക്കാന്‍ ഓരോ ഇന്ത്യക്കാരനും സാധിക്കണം.
തൊഴിലിടങ്ങള്‍
കൊലക്കളമാകുന്നു. ബംഗ്ലാദേശിലെ തൊഴിലിടങ്ങളിലെ അപകടങ്ങള്‍ അപഹരിച്ചത് ആയിരക്കണക്കിന്
തൊഴിലാളികളുടെ ജീവന്‍. തൊഴിലാളികളുടെ
സംരക്ഷണത്തിന്
നിയമങ്ങള്‍
നിലവിലുണ്ടെങ്കിലും
ലാഭക്കൊതി മൂത്ത ഉടമവര്‍ഗ്ഗവും അവരുടെ
പാര്‍ശ്വവര്‍ത്തികളായ
ഭരണാധികാരികളും ഒരു നിയമവും
അനുസരിക്കാറില്ല.
2012 നവംബര്‍
മാസത്തിലാണ്
ബംഗ്ലേദേശിലെ തസ്‌റീന്‍ ഗാര്‍മെന്റ്‌സ് ഫാക്ടറി
തീപിടിച്ച് നൂറ്റിപന്ത്രണ്ട് തൊഴിലാളികള്‍
ദാരുണമായി വധിച്ചത്. ഫാക്ടറി കെട്ടിടത്തില്‍ തീ പടരുമ്പോള്‍ അലാറം അടിച്ചു എങ്കിലും
തൊഴിലാളികളോട്
ജോലി തുടരാനാണ് സൂപ്പര്‍വൈസര്‍മാര്‍
നിര്‍ദ്ദേശിച്ചത്.
ഒഴിവാക്കാമായിരുന്ന
ദുരന്തമായിരുന്നു എന്ന് വ്യക്തം. 2005നു ശേഷം തസ്‌റീന്‍ അപകടം വരം ബംഗ്ലാദേശില്‍ എഴുന്നൂറ് തൊഴിലാളികള്‍ ഈ
രീതിയിലുള്ള
അപകടങ്ങളില്‍
കൊല്ലപ്പെട്ടു.

No comments:

Post a Comment