Latest News

നിയമം നടപ്പിലാക്കുന്നത് മനുഷിക പരിഗണനയോടെയാകണം-ടി.നസിറുദ്ദീന്‍

പയ്യാവൂര്‍: കച്ചവടക്കാര്‍ക്കും, വ്യാപാരികള്‍ക്കും ഉപകാരപ്രദമായ വാ ടകകുടിയാന്‍ നിയമം എത്രയും വേഗം നടപ്പിലാക്കണമെന്നും, നി യമം നടപ്പിലാക്കുമ്പോള്‍ മാനുഷിക പരിഗണനയോ ടെയാക ണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍.
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യാവൂര്‍ യൂ ണിറ്റ് കമ്മിറ്റി പണികഴിപ്പിച്ച വ്യാപാര ഭവനും, എ.സി ഓഡിറ്റോ റിയ വും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരികള്‍ സമൂഹനന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. സര്‍ക്കാരും, ഉദ്യോഗസ്ഥന്മാരും അകാരണമായി വ്യാപാരികളെ ഉപ ദ്രവിക്കുന്ന നടപടിയില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം പറ ഞ്ഞു.ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി അദ്ധ്യക്ഷത വഹിച്ചു. പയ്യാ വൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ എ.സി ഓഡിറ്റോറിയം ഉദ്ഘാടനവും, പയ്യാവൂര്‍ സഹകരണ ബാങ്ക് പ്രസി ഡന്റ് ടി.എം.ജോഷി എക്‌സിക്യൂട്ടീവ് ഹാള്‍ ഉദ്ഘാടനവും,പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.അഷ്‌റഫ് സെക്രട്ടറിയേറ്റ് ഹാള്‍ ഉദ്ഘാടനവും, ജില്ലാ ജനറല്‍ സെക്രട്ടറി പി ബാഷിത്ത് ഓഫീ സ് ഉദ്ഘാടനവും നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോയി കൊ ന്നയ്ക്കല്‍ ഉപഹാര സമര്‍പ്പണം നടത്തി . പഞ്ചായത്തംഗം ജോയി ജോസഫ് ജീവകാരുണ്യ ഫണ്ടില്‍ നിന്നുള്ള ചികിത്സാ സഹായവും, ജില്ലാ ക്ഷേമ പദ്ധതിയില്‍ നിന്നുള്ള ചികിത്സാ സഹായ വിതരണവും നടത്തി ,യൂണിറ്റ് വര്‍ക്കിംഗ് പ്രസിഡന്റ് ടോമി പറത്താനത്ത് അമ്പത് വര്‍ഷം പിന്നിട്ട വ്യാപാരികളെ ആദരിച്ചു.വ്യാപാരി വ്യവസായി സ മിതി ജില്ലാ പ്രസിഡന്റ് ചാക്കോ മുല്ലപ്പള്ളി,ശ്രീകണ്ടാപുരം മേഖല പ്രസിഡന്റ് ജോര്‍ജ് തോണിക്കല്‍,ജില്ലാ സെക്രട്ടറി മുനീറുദീന്‍, പി എം ആന്റണി,എം ആര്‍ വിജയന്‍,കെ പി അയൂബ്, സി സി മാമുഹാജി, കെ സുരേഷ് കുമാര്‍, വി പി അബ്ദുല്‍ ഖാദര്‍ഹാജി,കെ വി പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു .ലതര്‍ വ്യവസായ രംഗത്ത് ഇന്ത്യയിലും വിദേശത്തും ബിസിനസ്സ് നടത്തുന്ന മള്‍ട്ടിനാഷണല്‍ കമ്പനി ഉടമ പയ്യാവൂരിലെ ഷാജു പരത്തിനാലിനെയും, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ക്രഷറുകളില്‍ ഏറ്റവും നല്ല ക്രഷറിനുള്ള രണ്ടാം സ്ഥാ നം നേടിയ പയ്യാവൂര്‍ ഗ്രാനൈറ്റ്‌സ് മാനേജിംഗ് പാര്‍ട്ട്ണര്‍ സണ്ണി ജോസഫ് കളപ്പുരയ്ക്കലിനേയും, കെട്ടിട നിര്‍മ്മാണ രംഗത്ത് വട ക്കന്‍ കേരളത്തില്‍ അസൂയാവഹമായ വളര്‍ച്ച കൈവരിച്ച കാഞ്ഞി രക്കൊല്ലിയിലെ ബിജു മാത്യു ചീരമറ്റത്തിനെയും, പ്രിന്റിംഗ് മികവിന് കെ.എം.പി.എ.ആന്റ് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കേരള മുദ്രണ പുരസ്‌ക്കാരം ( സംസ്ഥാന അവാര്‍ഡ്) നേടിയ സന്ദേശ് പ്രിന്റിംഗ് ഉടമ പി.എ.അഗസ്റ്റിനെയും, ഈ വര്‍ഷം എം.ബി.ബി.എസ് ബിരുദം നേടിയ പയ്യാവൂര്‍ പോപ്പുലര്‍ സ്റ്റോര്‍ ഉടമ പി.ജെ.തോമസ്‌കുട്ടിയുടെ മകള്‍ ഡോ.അല്‍ഫോന്‍സാ തോമസിനേയും, സംസ്ഥാന കായിക മേളയില്‍ 100, 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ പയ്യാവൂര്‍ സച്ചിന്‍ അസോസിയേറ്റ്‌സ് ഉടമ കുട്ടിയച്ചന്റെ മകള്‍ അനുമോള്‍ കെ. ചാക്കോയേയും ചടങ്ങില്‍ ആദരിച്ചു .ദീര്‍ഘകാലം ചുമട്ടുതൊഴില്‍ മേഖലയില്‍ സേവനം ചെയ്ത് ജോലിയില്‍ നിന്നും വിരമിച്ച ഗോവി ന്ദന്‍ മഞ്ഞേരി ,കെ.പി.പത്മനാ'ന്‍ എന്നിവര്‍ക്ക് യാത്രയപ്പും നല്‍കി. ഇതോടനുബന്ധിച്ച് ജീവകാരുണ്യ ഫണ്ട് ശേഖരണാര്‍ത്ഥം പയ്യാ വൂര്‍ ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തില്‍ പ്രൊഫസര്‍ ഗോപി നാഥ് മുതുകാടും സംഘവും അവതരിപ്പിച്ച മാജിക് ഷോയും ഉണ്ടാ യിരുന്നു.

No comments:

Post a Comment