Latest News

അരയി സ്‌കൂളിന്റെ വിഷുക്കാഴ്ച അഗതി മന്ദിരത്തിന്

മടിക്കൈ : വേനലവധിയെ ത്തി യതിനാല്‍ വിദ്യാര്‍ഥികള്‍ വിള യിച്ച പച്ചക്കറികള്‍ ഇനി അഗ തികളായ അന്തേവാസികള്‍ക്ക് വെച്ച് വിളമ്പും. ജൈവ പച്ചക്കറി കൃഷിയില്‍ നിരവധി പുരസ്‌കാ രങ്ങള്‍ നേടിയ കാസര്‍ഗോഡ് ജില്ലയിലെ അരയി ഗവ.യു.പി. സ് കൂളിലെ നീലിമ,അമ്പിളി, അനു ശ്രീ, ശ്രീഹരി, ഫയാസ് എന്നീ വിദ്യാര്‍ഥികളാണ് കണ്ടംകുട്ടി ചാ ലിലെ തങ്ങളുടെ കൃഷിയിടത്തി ലെ പച്ചക്കറികള്‍ മടിക്കൈ ഗ്രാമ പഞ്ചായത്തിലെ മലപ്പച്ചേരി ഉമി ച്ചിയിലുള്ള ന്യൂ മലബാര്‍ ചാരിറ്റ ബള്‍ ട്രസ്റ്റ് വൃദ്ധ വികലാംഗ മ ന്ദിരത്തിലെത്തിച്ചത്. പോളിയോ ബാധിച്ച് രണ്ടു കാലുകളും തളര്‍ ന്ന എം.എം. ചാക്കോ നടത്തുന്ന ഈ സ്ഥാപനത്തില്‍ വിവിധ സം സ്ഥാനങ്ങളില്‍ നിന്നുള്ള നൂറ്റി ഇരുപത്തിയഞ്ച് വൃദ്ധരും വിക ലാം ഗരുമാണ് ഉള്ളത്
മണ്ണില്‍ വിഷ രഹിത വിപ്ലവം നടത്തി വിജയിച്ച ഹരിതസേന മനസ്സിലും നന്മയുടെ നൂറുമേനി വിജയിച്ച് മുതിര്‍ന്നവര്‍ക്കു പോല ും മാതൃകയായി.
കഴിഞ്ഞ ആറു മാസക്കാലം സ് കൂള്‍ പി.ടി.എ. കമ്മറ്റിയംഗം പി. ഭാ സ്‌ക്കരന്റെ നേതൃത്വത്തില്‍ ഹരിതസേന വിളയിച്ച മത്തന്‍, കുമ്പളങ്ങ, കയ്പക്ക, വഴുതിന, നരമ്പന്‍ ,ചീര, വെള്ളരിക്ക ,മീറ്റര്‍ പയര്‍ എന്നീ പച്ചക്കറികള്‍ കൊ ണ്ട് അരയി സ്‌കൂളിലെ ഉച്ചഭ ക്ഷ ണം വി'വസമൃദ്ധ മായിരുന്നു.
വേനലവധിയെത്തിയതോടെ ത ങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ വിഭ വ ങ്ങള്‍ അനാഥര്‍ക്ക് മുന്നില്‍ വി ഷു ക്കാഴ്ചയൊരുക്കി പ്രതീക്ഷ യുടെയും വിശ്വാസത്തിന്റെയും പുതിയ വിത്ത് കൂടി വിതച്ചിരിക്ക യാണ് ഈ കുരുന്നുകള്‍.
വിഷുക്കാലത്തെ വരവേറ്റ് ഒരു ക്വിന്റ ലോളം പച്ചക്കറികളും ഒ രാഴ്ചത്തേക്കുള്ള അരിയും വെ ള്ളപ്പൊട്ടിട്ട കണിക്കുടുക്ക യുമാ യി എത്തിയ കുഞ്ഞുങ്ങളെ കണ്ട പ്പോള്‍ എല്ലാം തിരിച്ചു കിട്ടിയ പ്ര തീതിയായിരുന്നു മുത്തശ്ശന്‍ മാ ര്‍ക്കും മുത്തശ്ശികള്‍ക്കും. ഒറ്റപ്പെ ടലിന്റെ നീറ്റലും ഉറ്റവരുടെ വേര്‍ പാടും വരുത്തിയ സങ്കടം പേര ക്കുട്ടികളെ കണ്ടപ്പോള്‍ തന്നെ അലിഞ്ഞില്ലാതായി. അവര്‍ കു ഞ്ഞുങ്ങള്‍ക്ക് സ്‌നേഹ ചുംബനം നല്‍കി. കഥപറഞ്ഞുകൊടു ത്തു. പരസ്പരം കൈകൊട്ടി പാടി. അന്യസംസ്ഥാ നത്തു നിന്നുള്ള അന്തേവാസി കള്‍ക്ക് കൊച്ചുമ ക്കളെ സ്‌നേഹം കൊണ്ട് പൊതി യാന്‍ഭാഷതടസ്സമായില്ല. തങ്ങളു ടെ അച്ഛനമ്മ മാര്‍ ക്ക് ജീവിതകാ ലം മുഴുവന്‍ കടലോളം സ്‌നേ ഹംനല്‍കുമെന്ന് പ്രതിജ്ഞ യെ ടുത്താണ് കു ട്ടികള്‍ പിരിഞ്ഞത്.
കുട്ടികള്‍ എത്തിച്ച ഭക്ഷ്യ വിഭ വ ങ്ങള്‍ മടിക്കൈ ഗ്രാമ പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് കെ. പ്ര മീള അഗതിമന്ദിരം ചെയര്‍മാന്‍ എം.എം. ചാക്കോയ്ക്ക് കൈമാ റി. പ്രധാനാധ്യാപകന്‍ കൊടക്കാ ട് നാരായണന്‍, പി.ഭാസ്‌ക്കരന്‍, അധ്യാപിക ലിസി ജേക്കബ്, കെ.മദനന്‍., എസ്.സി.റഹ്മത്ത് പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് പി.രാജന്‍ അധ്യക്ഷത വഹിച്ചു.

No comments:

Post a Comment