Latest News

കുട്ടികളിലെ നിര്‍ജ്ജലീകരണം തടയാന്‍ ആപ്പിള്‍ ജ്യൂസ്

ആപ്പിള്‍ പോഷകസമൃദ്ധവും രുചികരവുമാണ്. അതുകൊണ്ട് തന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാവുകയും ചെയ്യും. അന്തരീക്ഷ താപനില കൂടിയ സാഹചര്യത്തില്‍ നിര്‍ജ്ജലീകരണത്തിന് സാധ്യത വളരെയധികമാണ്. ഇതിനെ പ്രതിരോധിക്കാന്‍ ഏറ്റവും സഹായകരമായ മാര്‍ഗമാണ് ആപ്പിള്‍ ജ്യൂസ് കഴിക്കുന്നത്.ചര്‍ദ്ദി, ഡയറിയ തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകുമ്പോഴുള്ള നിര്‍ജ്ജലീകരണം ചടയാന്‍ നേര്‍പ്പിച്ച ആപ്പിള്‍ ജ്യൂസ് കഴിക്കുന്നത് വളരെ ഫലപ്രദമാണ്. മറ്റ് സോഫ്റ്റ് ഡ്രിങ്കുകളേക്കാള്‍ സഹായകരമാണ് ആപ്പിള്‍ ജ്യൂസ് കഴിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനങ്ങളില്‍ സോഫ്റ്റ് ഡ്രിങ്കുകളും പതിനേഴ് ശതമാനത്തോളം പേരില്‍ നേര്‍പ്പിച്ച ആപ്പിള്‍ ജ്യൂസും നല്‍കി. ആപ്പിള്‍ ജ്യൂസ് കഴിക്കുന്ന
പതിനേഴ് ശതമാനത്തോളം കുട്ടികളിലും നിര്‍ജ്ജലീകരണം ഇല്ലാതാക്കാനും
സോഫ്റ്റ് ഡ്രിങ്കുകള്‍ കഴിക്കുന്ന ഇരുപത്തിയഞ്ച് ശതമാനത്തോളം
കുട്ടികളില്‍ അതേ അവസ്ഥ ഇടക്കിടെ ആവര്‍ത്തിക്കാനും കാരണമായി. കാനഡയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് കാലഗറിലെ ഗവേഷകനായ സ്റ്റീഫന്‍
ബി. ഫ്രീഡ്മാന്‍ ആണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയിരുന്നത്. ജാമ' എന്ന പുസ്തകത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

No comments:

Post a Comment